പത്തനംതിട്ടയിൽ തീവ്ര മഴ, ഉരുൾപൊട്ടൽ
പത്തനംതിട്ടയിൽ കനത്ത മഴ തുടരുന്നതിനിടെ ഉരുൾപൊട്ടലും. ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. പത്തനംതിട്ടയിൽ ഇന്ന് രാത്രി റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട മുണ്ടുകോട്ടക്കൽ ടൗണിൽ ഇന്ന് തീവ്ര മഴയായ 20.8 എ മഴ രേഖപ്പെടുത്തി. ഇത് ഔദ്യോഗിക കണക്കല്ല.
കോഴഞ്ചേരി താലൂക്കിൽ ഇലന്തൂർ വില്ലേജിൽ നാലാം വാർഡിൽ കൊട്ട തട്ടി മലയുടെ ചരിവിലാണ് ഉരുൾപൊട്ടൽ ഉണ്ടായത്. സമീപത്ത് താമസിച്ചിരുന്ന 4 വീട്ടുകാർ സുരക്ഷിത സ്ഥാനത്ത് മാറ്റിയിട്ടുണ്ട്.
സംസ്ഥാനത്ത് മഴ കനക്കുകയാണ്. അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ പത്തനംതിട്ടയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട കുന്നംതാനത്ത് മൂന്ന് മണിക്കൂറിനിടെ 117.4 മി.മീ മഴയാണ് പെയ്തത്. അതേസമയം, തിരുവനന്തപുരത്തും മഴ കനക്കുകയാണ്. ജില്ലയിൽ ഓറഞ്ച് അലർട്ടാണ്. ഇടുക്കിയിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.