കേരളത്തിൽ മഴ തുടരും; നാളെ ഈ ജില്ലകളിൽ മഴ സാധ്യത ഇങ്ങനെ
കഴിഞ്ഞ ദിവസം കരകയറിയ ന്യൂനമർദം ന്യൂനമർദം കിഴക്കൻ മധ്യപ്രദേശിനു മുകളിലെത്തി. ഇത് അടുത്ത ദിവസം പടിഞ്ഞാറൻ മധ്യ പ്രദേശിനു മുകളിലൂടെ ഗുജറാത്തിലേക്ക് നീങ്ങും. നിലവിൽ ന്യൂനമർദം ശക്തിപ്പെട്ട അവസ്ഥയിലാണ്. വെൽ മാർക്ഡ് ലോ പ്രഷറായ സിസ്റ്റം അടുത്ത നാലു ദിവസത്തിനകം ഗുജറാത്തിലെത്തും.
കേരളത്തിൽ മഴ തുടരും
ന്യൂനമർദം മധ്യ ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന സാഹചര്യത്തിലും അറബിക്കടലിൽ മേഘങ്ങൾ രൂപപ്പെടുകയും ചെയ്യുന്നതിനാലും അടുത്ത ദിവസങ്ങളിലും കേരളത്തിൽ മഴ തുടരും. ഇന്നു (വെള്ളി) രാത്രി കോഴിക്കോട്, മലപ്പുറം ജില്ലകളിൽ മഴ ശക്തിപ്പെടും. എറണാകുളം, ഇടുക്കി ജില്ലകളിലും മഴ ഉണ്ടാകുമെന്നാണ് Metbeat Weather ന്റെ പ്രവചനം
നാളെ (ശനി) ഇവിടങ്ങളിൽ മഴ
നാളെ വടക്കൻ കേരളം മുതൽ മധ്യ കേരളം വരെ മഴ ശക്തിപ്പെടും. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, വയനാട്, പാലക്കാട്സ തൃശൂർ ജില്ലകളിൽ നാളെ പകലും ഒറ്റപ്പെട്ട ശക്തമായ മഴ പ്രതീക്ഷിക്കണം. എറണാകുളത്ത് ഒറ്റപ്പെട്ട ഇടത്തരം മഴയുമുണ്ടാകും. പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഇടവിട്ട ഇടത്തരം മഴ പ്രതീക്ഷിക്കാം. മറ്റു ജില്ലകളിൽ മിതമായ മഴയാണ് പ്രതീക്ഷിക്കേണ്ടത്.
കാലവർഷം വിടവാങ്ങലിനൊരുങ്ങുന്നു
തെക്കുപടിഞ്ഞാറൻ കാലവർഷം സെപ്റ്റംബർ 20 ന് ശേഷം വിടവാങ്ങൽ പ്രക്രിയ തുടങ്ങും. ഗുജറാത്തിൽ നിന്നാണ് കാലവർഷത്തിന്റെ വിടവാങ്ങൽ ആരംഭിക്കുക എന്ന് നേരത്തെ Metbeat News റിപ്പോര്ട്ട് ചെയ്തിരുന്നു.
കാലവർഷം ഏറ്റവും ആദ്യം എത്തുകയും ഏറ്റവും അവസാനം വിടവാങ്ങുകയും ചെയ്യുന്ന സംസ്ഥാനം കേരളമാണ്. സാധാരണ 30 മുതൽ 45 ദിവസം വരെ സമയമെടുത്താണ് കാലവർഷം വിടവാങ്ങൽ പ്രക്രിയ പൂർത്തിയാകുന്നത്. കാലവർഷം വിടവാങ്ങിയ ശേഷമേ കേരളത്തിൽ വടക്കുകിഴക്കൻ മൺസൂൺ എന്ന തുലാവർഷം എത്തുകയുള്ളൂ.
നിലവിലെ സാഹചര്യം
ഇപ്പോൾ കാലവർഷക്കാറ്റ് സജീവവും ശരിയായ ദിശയിലുമാണ്. മൺസൂൺ ട്രഫ് എന്ന കാലവർഷപാത്തി തെക്ക് അതിന്റെ നോർമൽ പൊസിഷനിലാണ്. തമിഴ്നാട്ടിലും കർണാടകയിലും കനത്ത മഴ അടുത്ത ദിവസങ്ങളിൽ പ്രതീക്ഷിക്കാം. ഒഡിഷയിലും തീരദേശ ആന്ധ്രാപ്രദേശിലും മഴ ലഭിക്കും. കരകയറിയ ന്യൂനമർദം മധ്യപ്രദേശിൽ അടുത്ത 2 ദിവസം കനത്ത മഴ നൽകും. രാജസ്ഥാനിലും ഉത്തർപ്രദേശിലും മഴക്ക് ഈ സിസ്റ്റം കാരണമാകും. നാളേക്ക് ശേഷം ഡൽഹിയിലും ഒറ്റപ്പെട്ട മഴ ലഭിക്കും.