Kerala Weather 22/08/24: കേരളത്തിൽ ഇന്നത്തെ കാലാവസ്ഥ

Kerala Weather 22/08/24: കേരളത്തിൽ ഇന്നത്തെ കാലാവസ്ഥ

ബംഗാൾ ഉൾക്കടലിലെ മുകളിൽ കഴിഞ്ഞദിവസം രൂപപ്പെട്ട ന്യൂനമർദ്ദം രണ്ടു ദിവസത്തിനകം കരകയറും. ബംഗ്ലാദേശിനും ബംഗാളിലും ഇടയിലായാണ് ഇപ്പോൾ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നത്. ഇതിൻ്റെ ഭാഗമായി വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ അടക്കം കനത്ത മഴ ലഭിക്കുന്നുണ്ട്.

കഴിഞ്ഞദിവസം ഡൽഹിയിലും മറ്റു ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും മഴ ശക്തമായിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഈ ന്യൂനമർദം കേരളത്തിലെ കാറ്റിനെ ആകർഷിക്കുന്നില്ല. അതിനാൽ കേരളത്തിൽ ശക്തമായ മഴക്ക് ഇന്ന് സാധ്യതയില്ല.

ഇന്നലെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയും കാറ്റും ലഭിച്ചിരുന്നു. ലക്ഷദ്വീപിനോട് ചേർന്ന് രൂപപ്പെട്ട ചക്രവാത ചുഴി (Cyclonic Circulation) ആയിരുന്നു ഇതിന് കാരണം. എന്നാൽ ഈ ചക്രവാത ചുഴി ഇന്നും നിലനിൽക്കുന്നുണ്ടെങ്കിലും കേരളത്തിൽ ഇന്നലെ ലഭിച്ചത് പോലെയുള്ള തുടർച്ചയായ മഴക്കോ മഴ കാറ്റിനോ ഇന്ന് സാധ്യതയില്ല.

സമുദ്ര നിരപ്പിൽ നിന്ന് 5.8 കിലോമീറ്റർ ഉയരത്തിലാണ് ഈ ചക്രവാത ചുഴി നിലനിൽക്കുന്നത്. ഇപ്പോഴത്തെ അന്തരീക്ഷ സാഹചര്യത്തിൽ ഇത് അന്തരീക്ഷ ചുഴിയായി (upper air circulation) ആയി മാറിയിട്ടുണ്ട്. ഗുജറാത്ത് തീരത്ത് മറ്റൊരു ചക്രവാത ചുഴിയും രൂപപ്പെട്ടു.

കേന്ദ്ര കാലാവസ്ഥാ വകുപ്പ് കേരളത്തിൽ ഇന്ന് പ്രത്യേകം മഴ മുന്നറിയിപ്പുകൾ നൽകിയിട്ടില്ല. എന്നാൽ കർണാടകയുടെ തീരദേശത്തും കൊങ്കൺ മേഖലയിലും ഇന്ന് ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ മഞ്ഞ അലർട്ട് നൽകിയിട്ടുണ്ട്.

നേരത്തെ സൂചിപ്പിച്ച ബംഗാൾ ഉൾക്കടലിലെ ന്യൂനമർദത്തെ തുടർന്ന് പശ്ചിമബംഗാൾ ഉൾപ്പെടെയുള്ള വടക്കു കിഴക്കാൻ സംസ്ഥാനങ്ങളിൽ ഇന്നും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തരേന്ത്യയിലും മധ്യ ഇന്ത്യയിലും ഈ മാസം 25 വരെ ഒറ്റപ്പെട്ട ശക്തമായ മഴക്കും ഒരു മിനിങ്ങും സാധ്യതയുണ്ട്.

കേരളത്തിൽ ഇന്നും നാളെയും സാധാരണ രീതിയിൽ രാത്രിയിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇത്തരം മഴയോ ലഭിക്കും. ഇന്ന് പൊതുവേ പ്രസന്നമായ കാലാവസ്ഥാ അനുഭവപ്പെടും.

Metbeat Weather

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment