ഇന്നലത്തെ പ്രവചന പ്രകാരം ചൂട് കുറഞ്ഞോ? വിവിധ ജില്ലകളിലെ കണക്ക് നോക്കാം
കേരളത്തില്‍ ഇന്നലെ ഫെബ്രുവരി 1 നെ അപേക്ഷിച്ച്താരതമ്യേന ചൂട് കുറയുമെന്ന് ഇന്നലെ രാവിലത്തെ പോസ്റ്റില്‍ സൂചിപ്പിച്ചിരുന്നല്ലോ. ഈ പ്രവചന പ്രകാരമാണോ ഇന്നലത്തെ കാലാവസ്ഥ എന്ന് നോക്കാം. ഏതെല്ലാം ജില്ലകളില്‍ എങ്ങനെയാണ് ഇന്നലത്തെ താപനില എന്നാണ് ഇവിടെ പരിശോധിക്കുന്നത്.
വിവിധ ജില്ലകളിലെ ഫെബ്രുവരി 2 ലെ കൂടിയ ചൂടും ബ്രായ്ക്കറ്റില്‍ ഫെബ്രുവരി 1 ലെ കൂടിയ ചൂടും. ഡിഗ്രി സെല്‍ഷ്യസില്‍. (കാലാവസ്ഥാ വകുപ്പിന്റെ മാപിനികളില്‍ രേഖപ്പെടുത്തിയത്.)
കാസര്‍കോട് 33.9 (34)
കണ്ണൂര്‍ 35.1 (35.2)
വയനാട് 30.6 (31)
കോഴിക്കോട് 35 (35.7)
മലപ്പുറം 35.7 (35.4)
പാലക്കാട് 36.3 (36.5)
തൃശൂര്‍ 35.2 (34.6)
എറണാകുളം 34.7 (35.2)
ഇടുക്കി 31.2 (30.2)
ആലപ്പുഴ 34.2 (34.8)
കോട്ടയം 34.2 (35)
പത്തനംതിട്ട 36.8 (36.5)
കൊല്ലം 36 (35.6)
തിരുവനന്തപുരം 33.1 (33.6)
പ്രവചന പ്രകാരം ചൂട് കുറഞ്ഞത് കണ്ണൂര്‍, കോഴിക്കോട്, എറണാകുളം, ആലപ്പുഴ, കോട്ടയം, കാസര്‍കോട്,തിരുവനന്തപുരം, വയനാട്, പാലക്കാട് ജില്ലകളിലാണ്.
ചൂടു കൂടിയത് പത്തനംതിട്ട, കൊല്ലം, മലപ്പുറം, തൃശൂര്‍, ഇടുക്കി ജില്ലകളിലും.
ഔദ്യോഗിക ഡാറ്റാ പ്രകാരം പാലക്കാട് ( 36.2°c) സാധാരണയില്‍ നിന്ന് 3ത്ഥര ഉം പുനലൂര്‍( 36.5°c) ,കോഴിക്കോട് ( 35°c) സ്റ്റേഷനുകളില്‍ 2°c സാധാരണയേക്കാള്‍ കൂടുതല്‍ ചൂട് ഇന്നലെ രേഖപെടുത്തി.