kerala weather 15/08/24: കൊച്ചിക്ക് സമീപം അന്തരീക്ഷ ചുഴി; കനത്ത മഴ വരുന്നു
ശ്രീലങ്കൻ തീരത്ത് കഴിഞ്ഞ ദിവസം രൂപപ്പെട്ട ചക്രവാത ദുർബലമായതിന് പിന്നാലെ കേരളതീരത്ത് കൊച്ചിക്ക് സമീപം അന്തരീക്ഷചുഴി (upper air circulation) രൂപപ്പെട്ടു. കഴിഞ്ഞദിവസം വയനാട്ടിലെ ചൂരൽ മലയിൽ ഉൾപ്പെടെ ശക്തമായ മഴയും മലവെള്ളപ്പാച്ചിലും ആണ് ഉണ്ടായിരുന്നത്.
ഇവിടെ തിരിച്ചറിയാത്ത മൃതദേഹങ്ങൾ സംസ്കരിച്ച പുത്തുമലയിലെ ശ്മശാനത്തിൽ മലവെള്ളപ്പാച്ചിലിനെ തുടർന്ന് അടയാളക്കല്ലുകൾ ഇളകി. ഇത് ഇന്നലെ വീണ്ടും പുനസ്ഥാപിച്ചു. കഴിഞ്ഞദിവസം 14.7 cm മഴയാണ് ലഭിച്ചത്. ഇത്തരത്തിലുള്ള പെട്ടെന്ന് അതിശക്തമായി പെയ്യുന്ന മഴ വിവിധ പ്രദേശങ്ങളിൽ ഇനിയും തുടരും.
കൊച്ചി തീരത്തോട് ചേർന്ന് സമുദ്രനിരപ്പിൽ നിന്ന് 5.8 കിലോമീറ്റർ ഉയരത്തിൽ ആയാണ് അന്തരീക്ഷ ചുഴി രൂപപ്പെട്ടത്. ഇത് അടുത്ത 24 മണിക്കൂർ തുടരാനാണ് സാധ്യത.
ഇന്ന് കേരളത്തിൽ പൊതുവേ മഴ കുറയുമെങ്കിലും വെള്ളിയാഴ്ച മുതൽ മഴ ശക്തിപ്പെടാൻ ആണ് സാധ്യത. ഇന്ന് വടക്കൻ ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴ സാധ്യതയുള്ളത്. നാളെ മുതൽ എല്ലാ ജില്ലകളിലേക്കും മഴയെത്താനാണ് സാധ്യത.
ശനി ഞായർ ദിവസങ്ങളിൽ കേരളത്തിൽ തീവ്രമഴക്കും സാധ്യതയുണ്ട്. കോഴിക്കോട് ജില്ലയിൽ ഉൾപ്പെടെ തീവ്ര മഴ പ്രതീക്ഷിക്കാം. അടുത്ത നാല് ദിവസം അറബിക്കടലിൽ ശക്തമായ മഴയും മിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ കാലാവസ്ഥാ മുന്നറിയിപ്പ് പാലിച്ച് മത്സ്യത്തൊഴിലാളികൾ കടലിൽ പോകാവൂ.
വായനക്കാർക്ക് Metbeat Weather ൻ്റെ സ്വാതന്ത്ര്യ ദിനാശംസകൾ
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Pag