കേരളം മുഴുക്കെ കാലാവർഷ പൂരം; ഇന്ന് വിവിധ ജില്ലകളിൽ ലഭിച്ച മഴയുടെ കണക്ക്

കേരളത്തിൽ കാലവർഷം സജീവമായി. ഇന്ന് മിക്ക ജില്ലകളിലും മഴ ലഭിച്ചു. രാവിലെ മുതൽ തന്നെ വടക്കൻ കേരളത്തിൽ മഴ സജീവമായിരുന്നു. കൂടുതൽ മഴ ലഭിച്ചതും വടക്കൻ കേരളത്തിൽ തന്നെ. കണ്ണൂർ എയർപോർട്ടിൽ കഴിഞ്ഞ ഒരു മണിക്കൂറിൽ ലഭിച്ച മഴയുടെ അളവ് 146 എം എം ആണ്. ഏറ്റവും കുറവ് മഴ ലഭിച്ചത് കോഴിക്കോട് ജില്ലയിലാണ് 32.5mm. മറ്റു ജില്ലകളിലെ കണക്കുകൾ ഇപ്രകാരമാണ് കാസർകോട് 84.5 mm, വയനാട് 50mm, മലപ്പുറം 92mm, പാലക്കാട് 73mm, തൃശ്ശൂർ 64 mm, എറണാകുളം 95 mm, ഇടുക്കി 53.5 mm, കോട്ടയം 74 mm, ആലപ്പുഴ 58.5mm, പത്തനംതിട്ട 41.5mm, കൊല്ലം 56.5mm തിരുവനന്തപുരം 43.5 mm എന്നിങ്ങനെയാണ് കഴിഞ്ഞ ഒരു മണിക്കൂറിൽ വിവിധ ജില്ലകളിൽ ലഭിച്ച മഴ.കേരളത്തിൽ ഇപ്പോൾ ലഭിക്കുന്ന ശക്തമായ മഴ മിക്കയിടങ്ങളിലും നാളെ രാവിലെ വരെ തുടരും.

അതേസമയം നാളെ പുലർച്ചെയോ രാവിലെയോ വരെ നീണ്ടു നിന്ന ശേഷം മഴ താൽക്കാലികമായി പിൻവാങ്ങാനുള്ള സാധ്യതയും മെറ്റ് ബീറ്റ് വെതറിലെ നിരീക്ഷകർ പറയുന്നു. നാളെ വടക്കൻ ജില്ലകളിൽ മഴക്ക് നേരിയ ശമനമുണ്ടാകുകയും ബലിപെരുന്നാൾ ദിവസമായ വ്യാഴം മഴ വീണ്ടും ശക്തിപ്പെടാനും സാധ്യതയുണ്ട്. അന്ന് മിക്ക ജില്ലകളിലും മഴ ലഭിക്കാൻ അനുകൂലമായി വീണ്ടും അന്തരീക്ഷം മാറും. 

Leave a Comment