കേരളത്തിൽ ഇന്നും നാളെയും ചൂട് കൂടുതലായി തുടരും. ആർദ്രത കൂടുതൽ ഉള്ളതിനാൽ feels like temperature (Heat Index) കൂടുതൽ ആയി തോന്നും. മോക്ക , ഫെബിൻ ചുഴലിക്കാറ്റുകൾ വരുത്തിയ അന്തരീക്ഷ മാറ്റമാണ് താൽക്കാലിക ഹീറ്റ് ഡോം പോലുള്ള അവസ്ഥക്ക് കാരണം.
കടലിൽ നിന്ന് കാറ്റ് കരകയറുന്നില്ല. ഇന്നലെ പകലും രാത്രിയും ഒരേ താപനിലയാകും നിങ്ങളുടെ വീടിന്റെ ഉൾഭാഗത്ത് തോന്നിയിട്ടുണ്ടാകുക. മിക്കയിടത്തും 30 ഡിഗ്രിക് മുകളിൽ Room Temperature കാണും. പകലിനേക്കാൾ രാത്രി സാധാരണ 5 മുതൽ 10 ഡിഗ്രി വരെ കുറവ് അനുഭവപെടാറുണ്ട് ഇന്നും നാളെയും അതുണ്ടാകില്ല.
തീരദേശത്തേക്കാൾ ഉൾനാട്ടിൽ ചൂട് കൂടും. വെള്ളിയാഴ്ച മുതൽ കേരളത്തിൽ ചൂട് കുറഞ്ഞു തുടങ്ങും. ഇന്ന് വടക്കൻ കേരളം മുതൽ തെക്കൻ ജില്ലകളിൽ വരെ താപ സംവഹന മഴക്കും സാധ്യത. ഈ മഴ ചൂട് കൂട്ടാനാണ് സാധ്യത.
ഇന്ത്യൻ മഹാസമുദ്രത്തിൽ ഭൂമധ്യരേഖയ്ക്ക് തെക്കായി രൂപപ്പെട്ട ഫെബിൻ ചുഴലിക്കാറ്റ് അറബിക്കടലിൽ നിന്നും മറ്റും ഈർപ്പത്തെ വലിച്ചെടുത്തു ഇത് കേരളത്തിൽ ഉൾപ്പെടെ പ്രതീക്ഷിച്ച മഴ കുറയാൻ കാരണമായി.