ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട അന്തരീക്ഷച്ചുഴിയെ തുടര്‍ന്ന് കേരളത്തില്‍ നാളെ മുതല്‍ ശനി വരെ കേരളത്തില്‍ വീണ്ടും മഴക്ക് സാധ്യത. ഇന്ന് കേരളത്തിന്റെ മധ്യ, വടക്കന്‍ മേഖല മേഘാവൃതമാകുകയും ഒറ്റപ്പെട്ട മഴ ലഭിക്കുകയും ചെയ്യും. വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ മഴ മധ്യ, വടക്കന്‍ ജില്ലകളില്‍ ശക്തിപ്പെടുമെന്നാണ് മെറ്റ്ബീറ്റ് വെതറിന്റെ നിരീക്ഷണം.
ഉത്തരേന്ത്യയിലെ കനത്ത മഴ നാളെ മുതല്‍ കുറഞ്ഞു തുടങ്ങും. വടക്കുകിഴക്കന്‍ രാജസ്ഥാനിലും വടക്കുപടിഞ്ഞാറന്‍ മധ്യപ്രദേശിലും ചക്രവാതച്ചുഴി നിലനില്‍ക്കുന്നു. കാലവര്‍ഷപാത്തി സാധാരണ നിലയില്‍ തുടരുകയുമാണ്.
നാളെ മുതല്‍ ശനി വരെ കേരളത്തില്‍ വീണ്ടും മഴക്ക് സാധ്യത
വടക്കന്‍ കേരളം മുതല്‍ ഗുജറാത്ത് തീരം വരെ ന്യൂനമര്‍ദപാത്തിയും സജീവമാണ്. കേരളത്തില്‍ മഴ തിരികെയെത്തുമെങ്കിലും തീവ്രമഴക്കുള്ള സാഹചര്യം ഈ ആഴ്ചയില്ലെന്നാണ് മെറ്റ്ബീറ്റ് വെതറിന്റെ നിരീക്ഷണം.
photo : ajay-shivan-5