kerala heat alert 20/02/24 : ഇന്ന് എല്ലാ ജില്ലകളിലും ചൂട് കൂടും , ഒറ്റപ്പെട്ട മഴ സാധ്യതയും
കേരളത്തിൽ എല്ലാ ജില്ലകളിലും ഇന്ന് ചൂട് കൂടും. മലപ്പുറം മുതൽ കൊല്ലം വരെയുള്ള ജില്ലകളിൽ ആണ് ചൂട് കൂടുതലായി അനുഭവപ്പെടുക. കണ്ണൂർ, കാസർകോട്, വയനാട്, കോഴിക്കോട് ജില്ലകളിലെ ചില പ്രദേശങ്ങളിലും 36 മുതൽ 38 ഡിഗ്രി വരെ കൂടിയ താപനില പ്രതീക്ഷിക്കാം. മലപ്പുറം മുതൽ കൊല്ലം വരെയുള്ള ജില്ലകളുടെ ഇടനാട് മേഖലയിൽ പകൽ താപനില 37 ഡിഗ്രിക്കും 40 ഡിഗ്രിക്കും ഇടയിൽ ആകും മെന്നും Metbeat Weather അറിയിച്ചു.
ഇന്നും (2024 ഫെബ്രുവരി 20 )
കേന്ദ്ര കാലാവസ്ഥ വകുപ്പ് മൂന്ന് ജില്ലകളിൽ കടുത്ത ചൂടിനെ തുടർന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2 – 4 °C കൂടുതൽ) താപനില ഉയരാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്.
അതേസമയം, കേരളത്തിൽ ഒന്നോ രണ്ടോ പ്രദേശങ്ങളിൽ ഇന്ന് ചാറ്റൽ മഴ സാധ്യത. കോഴിക്കോട് മുതൽ കൊല്ലം വരെയുള്ള ജില്ലകളിൽ തീരദേശം ഉൾപ്പെടെയാണ് ഇന്ന് മഴ സാധ്യതയെന്ന് Metbeat Weather ലെ നിരീക്ഷകർ പറഞ്ഞു. ഈ മേഖലയിൽ കാറ്റിൻ്റെ അസ്ഥിരത ദൃശ്യമാകുന്നുണ്ട്. കേരളത്തിൽ എവിടെയും വ്യാപകമായ മഴക്ക് ഇപ്പോൾ സാധ്യതയില്ല. ഒന്നോ രണ്ടോ പ്രദേശങ്ങളിൽ ചാറ്റൽ മഴ പെയ്തേക്കാം.
ഫെബ്രുവരി അവസാനമോ മെയ് ആദ്യവാരമോ ആണ് കേരളത്തിൽ വേനൽ മഴക്ക് സാധ്യത ഉള്ളത്. ചൂട് കൂടിയ സാഹചര്യം അടുത്ത ഏതാനും ദിവസം കൂടി തുടരും. തുടർന്ന് ചൂടിൽ നേടിയ ശമനം അനുഭവപ്പെടും.
കേരളത്തിൽ ഔദ്യോഗികമായി ഇന്നലെ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് കോട്ടയത്തും വെള്ളാനിക്കര ( 37°c) യിലുമാണ്. കോട്ടയത്ത് സാധാരണയിലും 2.6 °c കൂടുതൽ ചൂടാണ് രേഖപ്പെടുത്തിയത്. കാലാവസ്ഥാ വകുപ്പിന്റെ ഓട്ടോമാറ്റഡ് വെതർ സ്റ്റേഷനുകളിൽ ഇതിലും കൂടുതൽ ചൂട് ഇപ്പോഴും രേഖപ്പെടുത്തുന്നുണ്ട്. എന്നാലും ഈ ഡാറ്റ ഔദ്യോഗികമായി കണക്കിൽ ഉൾപ്പെടുത്താറില്ല.
കഴിഞ്ഞദിവസം ഇടുക്കിയുടെ പീരുമേടിൽ 45 ഡിഗ്രി സെൽഷ്യസും മറ്റു നാല് സ്റ്റേഷനുകളിൽ 40 ഡിഗ്രിക്ക് മുകളിലും automated weather station (aws) രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഇത് ഉപകരണത്തിന്റെ പിശക് മൂലം ആയിരിക്കാനാണ് സാധ്യതയെന്ന് കാലാവസ്ഥ ശാസ്ത്രജ്ഞർ പറഞ്ഞു. ഇത്തരം പ്രശ്നങ്ങൾ ഉള്ളതിനാലാണ് AWS ഡാറ്റ ഔദ്യോഗികമായി കണക്കിൽ ഉൾപ്പെടുത്താത്തത്.