സ്ഥാനത്ത് ചൂടു കൂടുന്നു. ഇന്നലെ താപനില 41.5 ഡിഗ്രി ആയി. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഓട്ടോമാറ്റിക് വെതറിൽ സ്റ്റേഷനിൽ (AWS) രേഖപ്പെടുത്തിയ താപനില കണ്ണൂർ എയർപോർട്ടിൽ 41.4 ഡിഗ്രി, ഇരിക്കൂറിൽ 41 ഡിഗ്രി ചെമ്പേരിയിൽ 40.4, മണ്ണാർക്കാട് 40.1 ഡിഗി എന്നിങ്ങനെയാണ്. സാധാരണ മാർച്ച് 1 മുതൽ മെയ് 31 വരെയാണ് കേരളത്തിൽ വേനൽ സീസൺ എന്നിരിക്കെ ഇത്തവണ ചൂട് നേരത്തെയാണ്. കാലാവസ്ഥ വകുപ്പിന്റെ രണ്ട് സ്റ്റേഷനുകളിൽ 39 ഡിഗ്രിയും, 11 സ്റ്റേഷനുകളിൽ 38 ഡിഗ്രിക്ക് മുകളിലും 22 സ്റ്റേഷനുകളിൽ 22 ഡിഗ്രിക്ക് മുകളിലും താപനില രേഖപ്പെടുത്തി. ചൂടിന് അല്പം ആശ്വാസം ലഭിക്കുന്ന രീതിയിൽ തെക്കൻ, മധ്യകേരളത്തിലെ കിഴക്കൻ മേഖലകളിൽ ഒറ്റപ്പെട്ട ചെറിയ മഴ ലഭിക്കും. എന്നാൽ വടക്കൻ കേരളത്തിൽ ചൂട് കൂടാനാണ് സാധ്യത. മാർച്ച് അഞ്ചിനു ശേഷം ബംഗാൾ ഉൾക്കടലിൽ ചക്രവാത ചുഴി രൂപപ്പെടാൻ ഉള്ള സാധ്യതയുണ്ട്. എന്നാൽ ഇത് കേരളത്തിൽ മഴ ലഭ്യമാക്കുമോ എന്നതിൽ വ്യക്തതയില്ല. വിശദാംശങ്ങൾ അറിയാൻ Metbeat Weather സ്ഥാപകനും കാലാവസ്ഥ നിരീക്ഷകനുമായ weatherman kerala യുടെ താഴെ കൊടുത്ത അവലോകന വിഡിയോ കാണുക.
വേനൽചൂടിനെ എങ്ങനെ പ്രതിരോധിക്കാം നിർദ്ദേശങ്ങളുമായി ദുരന്തനിവാരണ അതോറിറ്റി
1) 11 മുതൽ ഉച്ചയ്ക്ക് മൂന്ന് വരെ കൂടുതൽ സമയം വെയിൽ കൊള്ളുന്നത് ഒഴിവാക്കുക.
2) നിർജലീകരണം തടയാൻ കുടിവെള്ളം കയ്യിൽ കരുതണം
3) പകൽ സമയത്ത് മദ്യം, കാപ്പി, ചായ, കാർബോണറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങൾ ഒഴിവാക്കണം
4) ഇളം നിറത്തിലുള്ള അഴഞ്ഞ പരുത്തി വസ്ത്രങ്ങൾ ധരിക്കണം
5) നിർമ്മാണ തൊഴിലാളികൾ,കർഷക തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ,കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ സമയം ക്രമീകരിക്കുക.
6) പ്രായമായവർ, ഗർഭിണികൾ, ഭിന്നശേഷിക്കാർ മറ്റു രോഗങ്ങൾ മൂലം അവശത അനുഭവിക്കുന്ന ആളുകൾ തുടങ്ങിയ വിഭാഗക്കാർ 11 മണി മുതൽ വൈകി ഉച്ചയ്ക്ക് മൂന്ന് മണി വരെ നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
7) അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ ഉടനെ തന്നെ വൈദ്യസഹായം തേടുകയും വിശ്രമിക്കുകയും ചെയ്യുക. കാലാവസ്ഥ വകുപ്പിന്റെയും ദുരന്തനിവാരണ അതോറിറ്റിയുടെയും നിർദ്ദേശങ്ങൾ പാലിക്കുക.