ജെറ്റ് സ്ട്രീം കേരള തീരത്ത് ദുർബലമായി; ഇന്ന് മുതൽ മഴ കുറയും

ജെറ്റ് സ്ട്രീം കേരള തീരത്ത് ദുർബലമായി; ഇന്ന് മുതൽ മഴ കുറയും

സോമാലിയൻ ജെറ്റ് സ്ട്രീമിന്റെ ശക്തി കേരളത്തിൽ കുറഞ്ഞതോടെ കേരളത്തിൽ ലഭിച്ചുകൊണ്ടിരിക്കുന്ന ശക്തമായ മഴയ്ക്ക് ഇന്നുമുതൽ കുറവുണ്ടാകുമെന്ന് സ്വകാര്യ കാലാവസ്ഥ സ്ഥാപനമായ Metbeat Weather അറിയിച്ചു. വടക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട മഴയുണ്ടാകാൻ സാധ്യതയുണ്ടെങ്കിലും മിക്ക ജില്ലകളിലും ഇന്ന് വെയിൽ തെളിയും.

Image credit: windy

സോമാലിയൻ ജെറ്റ് സ്ട്രീമിന്റെ ശക്തി കേരളതീരത്ത് കുറയുകയും ദിശ വടക്കോട്ടേക്ക് മാറുകയും ചെയ്തു. അറബിക്കടലിൽ മേഘങ്ങളുടെ രൂപീകരണവും പൊതുവെ കുറവാണ്. നിലവിലുള്ള മേഘങ്ങൾക്ക് ഡെൻസിറ്റി കുറവായതിനാൽ അതിശക്തമായ മഴക്ക് സാധ്യതയില്ല.

ARG data by: Hume Wayanad

സോമാലിയൻ ജെറ്റ് പ്രതിഭാസത്തിന്റെ ഭാഗമായി പടിഞ്ഞാറൻ കാറ്റ് കർണാടകയുടെ തീരദേശം മുതൽ ഗുജറാത്ത് വരെയുള്ള ഭാഗങ്ങളിലേക്ക് മാറിയിരിക്കുന്നു. കൊങ്കൺ മേഖല, ഗോവ മഹാരാഷ്ട്ര ഭാഗങ്ങളിൽ ശക്തമായ മഴ ലഭിക്കും. അടുത്ത ദിവസങ്ങളിലും മഹാരാഷ്ട്രയിൽ ശക്തമായ മഴ തുടരും.

കേരളത്തിലെ ശക്തമായ മഴക്കുള്ള ഇവന്റുകൾ ഇന്നത്തോടെ അവസാനിച്ചതായി പറയാം. ഇനി കുറച്ചു ദിവസം സാധാരണ തോതിലുള്ള ഒറ്റപ്പെട്ട മഴയാണ് പ്രതീക്ഷിക്കേണ്ടത്. വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട മഴയും മേഘാവൃതമായ അന്തരീക്ഷവും വെയിലും മാറിമാറി പ്രതീക്ഷിക്കാം.

ജൂലൈ ആദ്യവാരം മുതൽ കേരളത്തിൽ എല്ലായിടത്തും മഴയിൽ ഗണ്യമായ കുറവുണ്ടാകും. വെയിൽ ഉണ്ടാകാനും നേരിയതോതിൽ ചൂടുകൂടാനും സാധ്യത. ജൂലൈ രണ്ടാം വാരത്തിന് ശേഷം വീണ്ടും മഴ തിരികെ എത്തും.

മഴക്കെടുതി തുടരുന്നതിനാൽ കോട്ടയം ജില്ലയിൽ ഇന്ന് (28/06/24) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് എല്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിലെ പ്രഫഷനൽ കോളജുകൾ, അങ്കണവാടികൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് വെള്ളിയാഴ്ച കലക്ടർ ജില്ലാ കലക്ടർ വി. വിഗ്നേശ്വരി അവധി പ്രഖ്യാപിച്ചത്. എന്നാൽ, മുൻനിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.

ആലപ്പുഴ ജില്ലയിലെ കുട്ടനാട്, അമ്പലപ്പുഴ, ചേർത്തല, ചെങ്ങന്നൂർ എന്നീ താലൂക്കുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. ഇവിടെയും മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.

അതേസമയം, കാലാവസ്ഥ വകുപ്പ് ഇന്നും ശക്തമായ മഴ സാധ്യത പ്രവചിച്ചതിൻ്റെ പശ്ചാത്തലത്തിൽ വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നേരത്തേ കണ്ണൂർ, വയനാട് ജില്ലകളിൽ മാത്രമായിരുന്നു അലർട്ട്. വെള്ളിയാഴ്ച 9 ജില്ലകളിൽ മഞ്ഞ അലർട്ടുണ്ട്.

തിരുവനന്തപുരം ജില്ലയിൽ രണ്ട് ദിവസമായി തുടരുന്ന ശക്തമായ മഴയിൽ 1.41 കോടി രൂപയുടെ കൃഷി നാശമുണ്ടായതായി റവന്യു വകുപ്പിൻ്റെ റിപ്പോർട്ട്. 14.15 ഹെക്ടർ പ്രദേശത്തെ കൃഷിയാണ് നശിച്ചത്. വിവിധ കൃഷി മേഖലകളിലായി 289 കർഷകരെ നഷ്ടം ബാധിച്ചിട്ടുണ്ട്.

metbeat news

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.

വാട്‌സ്ആപ്

ടെലഗ്രാം

വാട്‌സ്ആപ്പ് ചാനല്‍

Google News

Facebook Page

Weatherman Kerala Fb Page

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment