കീഴാറ്റൂർ ഹൈവേ പുഴയായി ; സർക്കാരിനെ വിമർശിച്ച് പരിസ്ഥിതി പ്രവർത്തകൻ

മൂന്ന് ദിവസമായി മഴ പെയ്ത കീഴാറ്റൂരിലെ വയലില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പരിസ്ഥിതി പ്രവര്‍ത്തകന്‍ ശ്രീധര്‍ രാധാകൃഷ്ണന്‍. പരിസ്ഥിതി നിരക്ഷരരുടെ ഭരണം കേരളത്തിന്റേയും മലയാളിയുടേയും ഭാവി അവതാളത്തിലാക്കും. മൂന്ന് ദിവസമായി മഴ പെയ്ത കീഴാറ്റൂരിലെ വയലില്‍ വെള്ളം കയറിയത് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലെ വിമര്‍ശനം. കീഴാറ്റൂര്‍ ദേശീയ ഹൈവേ ആണല്ലോ വികസനത്തിന്റെ പോസ്റ്റര്‍ ബോയ്. ആര്‍ജവമുള്ള ഒരു ഭരണകൂടം വിചാരിച്ചാല്‍ എന്ത് വികസനവും സാധിക്കുമെന്ന് കാണിച്ചു കൊടുത്ത പദ്ധതി. എന്നാല്‍ മൂന്നു ദിവസം നല്ല മഴ പെയ്തപ്പോള്‍ ഏറ്റവും താഴ്ന്ന പ്രദേശങ്ങളില്‍ ഒന്നായ കീഴാറ്റൂര്‍ ബൈപ്പാസ് പുഴയായി മാറിയെന്ന് അദ്ദേഹം പരിഹസിച്ചു.

കീഴാറ്റൂര്‍ ദേശീയ ഹൈവേ ആണല്ലോ വികസനത്തിന്റെ പോസ്റ്റര്‍ ബോയ്. വയല്‍ക്കിളി സമരവും പരിസ്ഥിതിപ്രവര്‍ത്തകരുടെ എതിര്‍പ്പുകളുമൊക്കെ അതിജീവിച്ച് തോല്‍പിച്ചു നടത്തിയ വികസനം. ഇടതുപക്ഷ ശക്തിയുടെ നേര്‍കാഴ്ച. ആര്‍ജവമുള്ള ഒരു ഭരണകൂടം വിചാരിച്ചാല്‍ എന്ത് വികസനവും സാധിക്കുമെന്ന് കാണിച്ചു കൊടുത്ത പദ്ധതി.
3 ദിവസം നല്ല മഴ പെയ്തപ്പോള്‍ ഏറ്റവും താഴ്ന്ന പ്രദേശങ്ങളില്‍ ഒന്നായ കീഴാറ്റൂര്‍ വയല്‍… അതെ കീഴാറ്റൂര്‍ ബൈപ്പാസ്, വയല്‍കിളികളുടെ സമരം നടന്ന അതേ വയല്‍, റൂം ഫോര്‍ ദി റിവർ ആയി മാറി!!
ലാല്‍ സലാം.
Eco illiteracy അഥവാ പരിസ്ഥിതി നിരക്ഷരത ഒരു ഭൂഷണം അല്ല സഖാക്കളേ… അത്തരം നിരക്ഷരര്‍ നാട് ഭരിക്കാനും കൂടിയുണ്ടെങ്കില്‍ കേരളത്തിന്റെയും മലയാളിയുടെയും ഭാവി അവതാളത്തിലാകുമെന്നും അദ്ദേഹം പറയുന്നു.

Leave a Comment