കരമനയാറിൽ ജാഗ്രത മുന്നറിയിപ്പ്, ഇന്ന് 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

കരമനയാറിൽ ജാഗ്രത മുന്നറിയിപ്പ്, ഇന്ന് 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം ജില്ലയിലെ കരമന നദിയിലെ ജലനിരപ്പ് അപകടകരമായി തുടരുന്നതിനാൽ കേന്ദ്ര ജല കമ്മീഷൻ ജാഗ്രത മുന്നറിയിപ്പ് നൽകി. അപകടകരമായ നിലയിലേക്ക് ജലനിരപ്പ് ഉയർന്ന സാഹചര്യത്തിലാണ് മഞ്ഞ മുന്നറിയിപ്പ് നൽകിയത്. ഇതേതുടർന്ന് നദിയുടെ തീരങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ വകുപ്പും അറിയിച്ചു.

കേന്ദ്ര ജലകമ്മീഷന്റെ (CWC) വെള്ളൈക്കടവ് സ്റ്റേഷനിലെ ജല നിരപ്പ് ആണ് ഉയർന്നത്. ഇവിടെ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഈ സാഹചര്യത്തിൽ കരമന നദിക്കരയിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തേണ്ടതാണെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത തുടരണം. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയാറാവണമെന്നും അറിയിപ്പിൽ പറയുന്നു.

അതേസമയം അതിശക്തമായ മഴ സാധ്യതയെ തുടർന്ന് സംസ്ഥാനത്ത് മൂന്നു ജില്ലകളിൽ ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD) ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഉച്ചയ്ക്കു ശേഷമുള്ള ബുള്ളറ്റിനിൽ ആണ് അലർട്ടുകളിൽ മാറ്റം വരുത്തിയത്. തെക്കൻ കേരളം, മധ്യകേരളം, വടക്കൻ കേരളം എന്നിവിടങ്ങളിലെ ഓരോ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകൾക്കാണ് ഇന്ന് ഓറഞ്ച് അലർട്ട്. തെക്കൻ ജില്ലകളിൽ ആലപ്പുഴ ഒഴികെയുള്ള ജില്ലകൾക്ക് ഇന്ന് മഴ മുന്നറിയിപ്പുണ്ട്.

തിരുവനന്തപുരം, കൊല്ലം, കോട്ടയം ജില്ലകളിൽ മഞ്ഞ അലർട്ടാണ്. മധ്യകേരളത്തിൽ എറണാകുളം, തൃശ്ശൂർ ജില്ലകളിലും വടക്കൻ കേരളത്തിൽ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.

Join our WhatsApp Channel 

മെറ്റ്ബീറ്റ് ന്യൂസിന്റെ എല്ലാ വായനക്കാർക്കും കേരളപ്പിറവി ആശംസകൾ ഒപ്പം ഞങ്ങളുടെ ജന്മദിന ആശംസകളും നേരുന്നു

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now