ജോഷി മഠ് ഇടിഞ്ഞു താഴുന്നു; വിദഗ്ധ സമിതി പഠനത്തിനെത്തി

ഉത്തരാഖണ്ഡിലെ ജോഷിമഠിൽ ഭൂമി ഇടിഞ്ഞു താഴുന്നത് പഠിക്കാൻ വിദഗ്ധ സമിതി എത്തി. അസാധാരണമാണ് ഈ സംഭവം. മണ്ണിടിച്ചിലും വിള്ളലും തുടരുകയാണ്.
പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വിളിച്ചുചേർത്ത ഉന്ന തതലയോഗത്തിലാണ് വിദഗ്ധ സമിതിയെ നിയോഗിച്ചത്.

ദേശീയ ദുരന്ത നിവാരണസേ moനയുടെ അധികസംഘത്ത ഇവിടേക്ക് വിനിയോഗിക്കും. ഇതിനകം സേനയുടെ നാലു ടീമിനെ ജോഷിമഠിൽ വിന്യസിച്ചു.

പ്രദേശത്തെ കുടുംബങ്ങളെ സുര ക്ഷിതസ്ഥലങ്ങളിലേക്ക് മാറ്റും. ബോർഡർ മാനേജ്മെന്റ് സെ ക്രട്ടറിയും ദുരന്തനിവാരണ സേനയിലെ ഉന്നതരും ഇന്ന് ജോഷി മഠ് സന്ദർശിക്കും. സംഘം കേന്ദ്ര സർക്കാരിന് പ്രാഥമിക റിപ്പോർട്ട് നൽകും. ഇതിനുശേഷം തുടർനടപടികൾ സ്വീകരിക്കാനാണ് ധാരണ. പ്രത്യേക സാഹചര്യം നേരി
ടാനായി പദ്ധതികൾ ആവിഷ്ക് രിക്കാനും യോഗത്തിൽ തീരുമാനമായി.
റോഡുകളും കെട്ടിടങ്ങളും വിണ്ടുകീറി തകരാൻ തുടങ്ങിയ തോടെ സമഗ്ര ഇടപെടൽ വേ ണമെന്ന പ്രാദേശത്തുകാരുടെ ആവശ്യത്തിന്റെ പശ്ചാത്തല ത്തിലാണ് യോഗം ചേർന്നത്. ബദ് രിനാഥ്, ഹേംകുണ്ഡ് സാഹിബ് എന്നിവിടങ്ങളിലേക്കുള്ള പാതയാണ് തകർന്നത്.
സ്ഥിതിഗതികൾ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തിപരമായി നി രീക്ഷിക്കുന്നുണ്ടെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി പറഞ്ഞു. സംസ്ഥാന സർക്കാർ രക്ഷാപ്രവർത്തനം നടത്തിവരികയാണെന്നും സാധ്യ മായ എല്ലാ സഹായവും പ്രധാനമന്ത്രി ഉറപ്പുനൽകിയിട്ടുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
കെട്ടിടങ്ങൾ തകർന്നുവീഴുകയും ഭൂമി ക്കടിയിൽ നിന്ന് വീടുകളിലേക്ക് വെള്ളം കയറുകയും ചെയ്യുന്ന സംഭവങ്ങൾ ഇവിടെ ഇപ്പോഴും ആവർത്തിക്കുകയാണ്. തൊട്ടടു ത്തുള്ള ജ്യോതിർമഠിലും കെട്ടിടങ്ങളിൽ വിള്ളലുണ്ടായി.
ഹിമാലയൻ മേഖലയിലെ ടെക്ടോണിക് പ്ലേറ്റ് ചലനമാണോ പിന്നിലെന്ന് ജിയോളജി വിദഗ്ധർ പരിശോധിക്കുന്നുണ്ട്. കാരണം കണ്ടെത്താൻ ശാസ്ത്രീയ പരിശോധന വേണ്ടി വരും.

Share this post

Leave a Comment