ഗള്‍ഫാ മിനറല്‍ വാട്ടര്‍ കമ്പനിയില്‍ തൊഴില്‍ നേടാന്‍ ഓണ്‍ലൈനായി അപേക്ഷിക്കാം

ഗള്‍ഫാ മിനറല്‍ വാട്ടര്‍ കമ്പനിയില്‍ തൊഴില്‍ നേടാന്‍ ഓണ്‍ലൈനായി അപേക്ഷിക്കാം

ഗള്‍ഫ് മേഖലയിലെ പ്രമുഖ മിനറല്‍ വാട്ടര്‍ കമ്പനിയായ ഗള്‍ഫാ മിനറല്‍ വാട്ടര്‍ കമ്പനിയില്‍ (Gulfa Mineral Water Company ) ദുബൈയില്‍ തൊഴിലവസരമുണ്ട്. പരിശുദ്ധിയും ഗുണനിലവാരവുമുള്ള കുടിവെള്ളം നിര്‍മിച്ച് വിതരണം ചെയ്യുന്ന കമ്പനിയാണിത്. ഉപഭോക്താക്കള്‍ക്ക് സാധ്യമായ ഏറ്റവും മികച്ച മിനറല്‍ വാട്ടര്‍ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഗള്‍ഫ സ്ഥാപിതമായത്. ഈ മേഖലയില്‍ പ്രമുഖ നിരയിലെത്താനും Gulfa Mineral Water and Processing Industries L.L.C കമ്പനിക്ക് കഴിഞ്ഞു. ഈ കമ്പനി ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് ഇടനിലക്കാരില്ലാതെ ജോലി നേടാം. നേരിട്ട് കമ്പനിയില്‍ ഇ മെയില്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ പരിശോധിച്ച ശേഷം ഇന്റര്‍വ്യൂ നിങ്ങളെ അറിയിക്കും. പ്ലസ് ടു തത്തുല്യമാണ് യോഗ്യത. ബിരുദം അഭികാമ്യം. ദുബൈയിലാണ് ജോലി ചെയ്യേണ്ടിവരിക. 2500- 4500 ദിര്‍ഹം ശമ്പളമുണ്ടാകും. യു.എ.ഇ തൊഴില്‍ നിയമപ്രകാരമുള്ള ആനുകൂല്യങ്ങള്‍ക്കും അര്‍ഹരാണ്.

Company Name- Gulfa Mineral Water Company
Job Location – Dubai
Application Mode – Online
Recruitment Type – Direct
Expected Salary – AED 2500-4500
Qualification High school- Equivalent- Plus two – Degree Diploma
Nationality – Any
Age limit – 21-40
Experience – Mandatory
Benefits As per UAE- labour law

ഇമെയില്‍ വഴി അപേക്ഷിക്കണം

Gulfa Mineral Water Company യിലേക്ക് ഇ മെയില്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. കമ്പനി Website വഴിയും അപേക്ഷിക്കാം. ഏതെല്ലാം പോസ്റ്റുകളിലേക്കാണ് നിയമനമെന്നും അതിന് ആവശ്യമായ യോഗ്യതയും നിങ്ങള്‍ക്കുണ്ടെങ്കില്‍ അപേക്ഷിക്കാം. ഇ മെയിലിനൊപ്പം കവറിങ് ലെറ്ററും ഉണ്ടായിരിക്കണം. താഴെ കാണുന്ന മെയില്‍ ഐ.ഡിയിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. നിങ്ങളുടെ സി.വി മനോഹരവും ആകര്‍ഷകവുമാകാന്‍ ശ്രദ്ധിക്കുമല്ലോ. ഇ മെയിലില്‍ കവറിങ് ലെറ്റര്‍, റെസ്യൂമെ, യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ ഉണ്ടായിരിക്കണം.

Interested can submit your CV’s to Email ID – [email protected].

ഗള്‍ഫിലെ തൊഴില്‍, കരിയര്‍ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ ഈ Whatsaap ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക. സുഹൃത്തുക്കളെയും നിങ്ങള്‍ക്ക് ഗ്രൂപ്പില്‍ ചേര്‍ക്കാനാകും.

Metbeat Career Job News

Share this post

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment