JEE Main 2024; രണ്ടാം സെഷന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി
ഐ.ഐ.ടികളും എന്‍.ഐ.ടികളും ഉള്‍പ്പെടെയുള്ള രാജ്യത്തെ പ്രമുഖ എൻജിനീയറിങ് കോളജുകളിലെ പ്രവേശനത്തിനുള്ള ജോയിന്റ് എന്‍ട്രന്‍സ് എക്‌സാം (JEE) മെയിന്‍ 2024 രണ്ടാം സെഷന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി. വിദ്യാര്‍ഥികള്‍ക്ക് jeemain.nta.ac.in എന്ന വെബ്‌സൈറ്റ് വഴി മാര്‍ച്ച് രണ്ടിന് രാത്രി 9.00 മണിവരെ അപേക്ഷിക്കാനാകും. കൂടുതൽ അറിയാൻ താഴെ കാണുന്ന വിഡിയോ കാണാം.
ഏപ്രില്‍ ഒന്നിനും, ഏപ്രില്‍ 15നും ഇടയിലാണ് ജെ.ഇ.ഇ മെയിന്‍ രണ്ടാം സെഷന്റെ പരീക്ഷ നടക്കുക. അഡ്മിറ്റ് കാര്‍ഡുകള്‍ പരീക്ഷ ആരംഭിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് ലഭ്യമാകും. പരീക്ഷ നഗര സ്ലിപ്പ് മാര്‍ച്ച് മൂന്നാം വാരത്തോടെ പുറത്തിറങ്ങും. ഫലം ഏപ്രില്‍ 25ന് പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Your article helped me a lot, is there any more related content? Thanks!