ചിലിയില്‍ കാട്ടുതീ; 46 മരണം; ഇരുനൂറിലേറെ പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം വൈകുന്നു

ചിലിയില്‍ കാട്ടുതീ; 46 മരണം; ഇരുനൂറിലേറെ പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം വൈകുന്നു

സാന്റിയാഗോ: ചിലിയിലെ വിന ഡെല്‍മാറിലെ ജനവാസ മേഖലയിലുണ്ടായ കാട്ടുതീയില്‍ 46 പേര്‍ മരിച്ചു. ഇരുന്നൂറിലേറെ പേരെ കാണാതായി. 8,000 ഹെക്ടർ വെള്ളിയാഴ്ച മാത്രം കത്തിനശിച്ചു. 32 വർഷത്തിനിടെയുള്ള ഏറ്റവും വലിയ തീപിടിത്തമാണ് ഇതെന്ന് നാട്ടുകാർ പറഞ്ഞു.

43,000 ഹെക്ടറിലധികം സ്ഥലത്ത് തീപിടിച്ചെന്നാണ് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. 11 ലക്ഷം പേരുടെ വീടുകൾ ചാമ്പലായി. വാൽപറെയ്സോ പ്രവിശ്യ മേഖലയിൽ ആണ് തീ പടരുന്നത്. ആകാശം കറുത്ത പുകയാൽ മൂടികെട്ടിയ നിലയിലാണ്. 92 ആക്ടീവ് ഫയറുകൾ ആണ് രാജ്യത്ത് ഉള്ളതെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. നാലു ലക്ഷം ഹെക്ടർ ഇതിനകം കത്തിനശിച്ചു.

കൂടിയ താപനിലയും, ശക്തമായ കാറ്റുമാണ് തീപടരാന്‍ കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. ഇതേ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനവും ദുഷ്കരമാണ്.

ഹെലികോപ്റ്ററുകൾ ട്രക്കുകൾ തുടങ്ങിയവരും രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുന്നുണ്ട്. അഗ്നി രക്ഷാസേനയുടെ വലിയ സംഘം ഉണ്ടെങ്കിലും വ്യാപകമായതിനാൽ ഒന്നും ചെയ്യാൻ ആകുന്നില്ല.

നാല് സ്ഥലങ്ങളിലായി കാട്ടുതീ വ്യാപിച്ചിട്ടുണ്ട്. മരണസംഖ്യ ഇനിയും കൂടാനാണ് സാധ്യത. തീ പടരുന്ന ജനവാസ മേഖലകളിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരാനാകാത്ത സാഹചര്യമാണ് നിലവിലുള്ളത്. രക്ഷാപ്രവര്‍ത്തകരുമായി സഹകരിക്കണമെന്ന് പ്രസിഡന്റ് ഗബ്രിയേല്‍ ബോറിക് ജനങ്ങളോട് അഭ്യര്‍ഥിച്ചു.

© Metbeat News

ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this post

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment