ജപ്പാനിൽ 7.1 തീവ്രതയുള്ള ഭൂചലനം ; സുനാമി മുന്നറിയിപ്പ്
ജപ്പാനിൽ ശക്തമായ ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ജപ്പാന്റെ തെക്കൻ തീരങ്ങളിൽ ഒരു മീറ്ററിൽ അധികം തിരമാലകൾ ഉയരും എന്നാണ് മുന്നറിയിപ്പ്.
തെക്കൻ ജപ്പാനിലെ ക്യുഷു ദ്വീപിലാണ് ഇന്ന് ശക്തമായ ഭൂചലനം ഉണ്ടായത്. പ്രാഥമിക റിപ്പോർട്ട് പ്രകാരം 6.9 ആയിരുന്നു തീവ്രത. പടിഞ്ഞാറൻ മിയാസക്കിയിൽ സുനാമി മുന്നറിയിപ്പ്.
ജപ്പാൻ കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ട് പ്രകാരം സമുദ്രോപരിതലത്തിൽ നിന്ന് 30 കിലോമീറ്റർ താഴ്ച്ചയിലാണ് ഭൂചലനം ഉണ്ടായത്. ഭൂചലനങ്ങളെ തുടർന്നുള്ള പ്രശ്നങ്ങൾ നേരിടാനായി ജപ്പാൻ പ്രത്യേക ദൗത്യ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
ലോകത്ത് ഏറ്റവും കൂടുതൽ ഭൂചലനങ്ങൾ ഉണ്ടാകുന്ന ദ്വീപ് രാഷ്ട്രമാണ് ജപ്പാൻ. ഏറ്റവും ശക്തമായ ഭൂചലനങ്ങളെ പോലും നേരിടാൻ കഴിയുന്ന രീതിയിലാണ് ഇവിടെ കെട്ടിട നിർമ്മാണങ്ങൾ നടക്കുന്നത്.
അതിനാൽ ആളപായവും നാശനഷ്ടങ്ങളും കുറവാണ്. 12.5 കോടി ജനങ്ങളാണ് ദ്വീപ് സമൂഹമായ ജപ്പാനിൽ ജീവിക്കുന്നത്. ഒരു വർഷം 1500 ഭൂചലനങ്ങൾ ജപ്പാനിൽ റിപ്പോർട്ട് ചെയ്യാറുണ്ട്. ജനുവരി ഒന്നിന് നടന്ന ഭൂചലനത്തിൽ 260 പേർ മരിച്ചിരുന്നു.
2011 മാർച്ചിൽ ആണ് ജപ്പാനിൽ ഏറ്റവും ശക്തമായ ഭൂചലനം അനുഭവപ്പെട്ടത്. ഒമ്പതായിരുന്നു തീവ്രത. വടക്കു കിഴക്കൻ തീരത്ത് ശക്തമായ സുനാമി ഉണ്ടാവുകയും 18,500 മരിക്കുകയും ചെയ്തു. മൂന്ന് ആണവ റിയാക്ടറുകളെയും ബാധിച്ചു.
ഫുക്കുഷിമ ആണവ റിയാക്ടറിൽ ചോർച്ച ഉണ്ടായിരുന്നു.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Pag