മലമ്പുഴ അണക്കെട്ടിന്റെ നാലുഷട്ടറുകളും തുറന്നു; കൽപ്പാത്തി, ഭാരതപ്പുഴയുടെ തീരങ്ങളിൽ ജാഗ്രതാനിർദേശം
മലമ്പുഴ അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ ഇന്ന് (വ്യാഴാഴ്ച) രാവിലെ തുറന്നു. അണക്കെട്ടിലെ വെള്ളം പരമാവധി ജലനിരപ്പായ 112.99 മീറ്ററില്‍ എത്തിയതിനാൽ ആണ് ഷട്ടറുകൾ തുറന്നത് . അണക്കെട്ടിന്റെ നാലുഷട്ടറുകളും തുറന്നിട്ടുണ്ട്.
ജലനിരപ്പ് ക്രമീകരിക്കുന്നതിനായി തുറന്നു വിടേണ്ട വെള്ളത്തിന്റെ ഒരു ഭാഗം KSEB യുടെ പവർ ജനറേഷനു വേണ്ടി ഉപയോഗപ്പെടുത്തുന്നതും, മൊത്തം തുറന്നു വിടുന്ന വെള്ളം പുഴയിലേക്ക് ഒഴുക്കുന്നതുമാണ്.
അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിക്കാൻ ഷട്ടറുകള്‍ തുറന്ന സാഹചര്യത്തിൽ മുക്കൈപ്പുഴ, കല്‍പ്പാത്തിപ്പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മലമ്പുഴ ജലസേചനവിഭാഗം എക്സിക്യുട്ടീവ് എന്‍ജിനിയര്‍ അറിയിച്ചിട്ടുണ്ട്.
ഇതിനുമുമ്പ് കനത്ത മഴയെത്തുടര്‍ന്ന് 2022-ല്‍ ജൂലായ്, ഓഗസ്റ്റ്, ഒക്ടോബര്‍ മാസങ്ങളില്‍ മലമ്പുഴ അണക്കെട്ട് തുറന്നിട്ടുണ്ടായിരുന്നു.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Pag