ഉരുൾപൊട്ടൽ മൂൻകൂട്ടി കണ്ടെത്താൻ ISRO കുഫോസ് പരിശീലനം

ഉരുൾപൊട്ടൽ മൂൻകൂട്ടി കണ്ടെത്താൻ ISRO കുഫോസ് പരിശീലനം

ഉരുൾപൊട്ടൽ മുൻകൂട്ടി കണ്ടെത്താൻ ISRO നേതൃത്വത്തിൽ പരിശീലനം.
ബഹിരാകാശ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയാണ് ഉരുൾപൊട്ടൽ സാധ്യത മുൻകൂട്ടി കണ്ടെത്താൻ ശാസ്ത്രജ്ഞർക്ക് പരിശീലനം നൽകുക.

ഇന്ത്യൻ ബഹിരാകാശ ഗവേ ഷണ കേന്ദ്രവും (ഐ.എസ്. ആർ.ഒ) കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയും (കുഫോസ്) സഹകരിച്ചാണ് പദ്ധതി. ഇതിനായി ഐ.എസ്.ആർ.ഒ യുടെ കീഴിലുള്ള ഡെറാഡൂണിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിങ്ങും കുഫോസും സംയുക്തമായി 10 ദിവസത്തെ പരിശീലന പരിപാടി കുഫോസിന്റെ പുതുവൈപ്പ് കാംപസിൽ സംഘടിപ്പിക്കും.

2024 മാർച്ചിൽ നടക്കുന്ന പരി ശീലന പരിപാടിക്ക് കുഫോ സിലെ ക്ലൈമറ്റ് വേരിയബിലിറ്റി ആൻഡ് അക്വാറ്റിക് ഇക്കോ സിസ്റ്റംസ് ഡിപ്പാർട്ട്‌മെൻ്റ് മേധാ
വി ഡോ. ഗിരിഷ് ഗോപിനാഥ് നേതൃത്വം നൽകും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് തിര ഞ്ഞെടുത്ത ശാസ്ത്രജ്ഞർ പരി പാടിയിൽ പങ്കെടുക്കും.

ബഹിരാകാശ സാങ്കേതിക വിദ്യയായ ജോഗ്രഫിക്കൽ ഇൻഫർമേഷൻ സിസ്റ്റത്തിൽ ആർട്ടിഫിഷൽ ഇന്റലിജൻസ്, മെഷിൻ ലേണിങ് തുടങ്ങിയവ ഉൾക്കൊള്ളിച്ച് ഉരുൾപൊട്ടലും മലയിടിച്ചിലും മുൻകൂട്ടി കണ്ടെത്താനുള്ള പരിശീലന മാണ് ശാസ്ത്രജ്ഞർക്ക് നൽകുക.

ഇതിലൂടെ ഉരുൾപൊട്ടലും മലയിടിച്ചിലും മൂലം ഉണ്ടാകുന്ന നാശനഷ്ടങ്ങളുടെ വ്യാപ്ത‌ി പരമാവധി കുറയ്ക്കാൻ ദുരന്ത നിവാരണ രംഗത്ത് പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞരെ പ്രാപ്‌തരാക്കുക യാണ്‌ പരിശീലന പരിപാടിയുടെ ലക്ഷ്യമെന്ന് കുഫോസ് വൈസ് ചാൻസലർ ഡോ. ടി. പ്രദീപ് കു മാർ പറഞ്ഞു.

Share this post

Content editor at MetBeat Weather. She graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with four years of experience in print and online media.

Leave a Comment