uae weather 22/04/24 : പ്രളയ പേടി വേണ്ട; യു.എ.ഇയില്‍ ഇന്ന് ഒറ്റപ്പെട്ട മഴ സാധ്യത

uae weather 22/04/24 : പ്രളയ പേടി വേണ്ട; യു.എ.ഇയില്‍ ഇന്ന് ഒറ്റപ്പെട്ട മഴ സാധ്യത

ഇന്നു മുതല്‍ യു.എ.ഇയില്‍ കനത്ത മഴയുണ്ടാകുമെന്ന പ്രചാരണം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ടെങ്കിലും സാധാരണ മഴ സാധ്യത മാത്രമാണ് യു.എ.ഇയിലുള്ളതെന്ന് കേരളത്തിലെ ഏക സ്വകാര്യ കാലാവസ്ഥാ ഏജന്‍സിയായ മെറ്റ്ബീറ്റ് വെതര്‍.

കഴിഞ്ഞ ആഴ്ചയുണ്ടായ പ്രളയത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ കാലാവസ്ഥാ മുന്നറിയിപ്പ് ജനങ്ങളെ ആശങ്കയിലാക്കിയത്. കഴിഞ്ഞ ദിവസത്തെ പ്രളയത്തിന് കാരണമാകുന്ന മഴയെ കുറിച്ച് മെറ്റ്ബീറ്റ് വെതര്‍ ഏപ്രില്‍ 14 നുള്ള പോസ്റ്റില്‍ ഈ വെബ്‌സൈറ്റില്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ സാധാരണ മഴ മാത്രമാണ് മെറ്റ്ബീറ്റിലെ നിരീക്ഷകര്‍ പറയുന്നത്.

പുതിയ റഡാര്‍ ചിത്രങ്ങളില്‍ ദുബൈക്കും ഖത്തറിനും ഇടയില്‍ കടലില്‍ മഴയുണ്ട്. ഒറ്റപ്പെട്ട മേഘങ്ങളാണ് മഴ നല്‍കുന്നത്. അബൂദബിയില്‍ അടുത്ത മണിക്കൂറില്‍ ഒറ്റപ്പെട്ട മഴയുണ്ടാകും. 75 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും ശക്തമായ മഴയാണ് യു.എ.ഇയില്‍ കഴിഞ്ഞ ആഴ്ച ഉണ്ടായത്. അതിനാല്‍ പലയിടങ്ങളിലും ഇപ്പോഴും വെള്ളക്കെട്ട് ഒഴിഞ്ഞിട്ടില്ല. 24 മണിക്കൂറില്‍ 10 സെ.മിലധികം അന്ന് മഴ ലഭിച്ചിരുന്നു. മൂന്നു ദിവസത്തിനിടെ 24 സെ.മി മഴയാണ് മിക്കയിടത്തും ലഭിച്ചത്. ഇതാണ് പ്രളയത്തിന് കാരണം.

എന്നാല്‍ ഇന്ന് ശക്തമായ മഴ യു.എ.ഇ ദേശീയ കാലാവസ്ഥാ കേന്ദ്രവും പ്രവചിക്കുന്നില്ല. ആകാശം ഭാഗികമായി മേഘാവൃതമകും. ഉച്ചയ്ക്ക് ശേഷം പടിഞ്ഞാറന്‍ മേഖലയിലും രാത്രി കിഴക്കന്‍ മേഖലയിലും മേഘങ്ങളുണ്ടാകും. നേരിയ മഴക്കോ ഇടത്തരം മഴക്കോ ആണ് ഇന്ന് യു.എ.യില്‍ സാധ്യതയുള്ളത്. കഴിഞ്ഞ ആഴ്ചത്തെ പോലെ പേമാരിക്ക് സാധ്യത തീരെയില്ല എന്നും ഞങ്ങളുടെ വിദഗ്ധര്‍ പറയുന്നു.

ഒന്നിലേറേ കാലാവസ്ഥാ ഘടകങ്ങള്‍ ഒന്നിച്ചു വന്നതാണ് കഴിഞ്ഞ ദിവസത്തെ മഴക്ക് കാരണം. ഏപ്രില്‍ 16 മുതല്‍ 17 വരെയായിരുന്നു കനത്ത മഴ പെയ്തത്. എന്നാല്‍ ഇന്ന് താപനില 40 ഡി്ഗ്രിക്ക് വരെ റിപ്പോര്‍ട്ട് ചെയ്യും. കുറഞ്ഞ പരമാവധി താപനില 13 ഡിഗ്രിയുമായിരിക്കും. അബൂദബിയില്‍ കൂടിയ പരമാവധി താപനില 35 ഡിഗ്രിയും ദുബൈയില്‍ 36 ഡിഗ്രിയുമാകും. കുറഞ്ഞ താപനില ഇവിടങ്ങളില്‍ യഥാക്രമം 20, 22 ഡിഗ്രിയാകും.

metbeat news 

നാട്ടിലെയും ഗൾഫിലെയും കാലാവസ്ഥാ വിവരങ്ങൾ കൃത്യമായി നേരത്തെ അറിയാൻ ഗൾഫ് മലയാളികൾ ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

FOLLOW US ON GOOGLE NEWS

Share this post

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment