കുവൈത്തിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യത

കുവൈത്തിലെ ചില ഗവർണറേറ്റുകളിൽ മഴക്ക് സാധ്യത. അൽ അഹ്്മദി ഗവർണറേറ്റിലെ ചില പ്രദേശങ്ങളിൽ മഴ ലഭിക്കും. പുതിയ ഉപഗ്രഹ ചിത്രങ്ങൾ പ്രകാരം കുവൈത്തിനു മുകളിൽ അന്തരീക്ഷ അസ്ഥിരത മൂലം മേഘരൂപീകരണമുണ്ട്. ക്യുമിലസ് മേഘങ്ങളുടെ സാന്നിധ്യം ഉള്ളതിനാൽ മഴ ലഭിക്കാൻ അനുകൂല സ്ഥിതിയാണെന്ന് മെറ്റ്ബീറ്റ് വെതർ നിരീക്ഷകർ പറയുന്നു.

ഫെബ്രുവരി ആദ്യവാരമാണ് കുവൈത്തിൽ നേരത്തെ ശക്തമായ മഴ ലഭിച്ചിരുന്നത്. അന്തരീക്ഷത്തിന്റെ താഴ്ന്ന ഉയരങ്ങളിലെ മർദവ്യതിയാനമാണ് അന്ന് മഴക്ക് കാരണമായത്.

Share this post

Leave a Comment