തിരുവോണമായ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യത; എവിടെ എന്നറിയാം
കേരളത്തിൽ കൂടുതൽ പ്രദേശങ്ങളിൽ ഇന്ന് തിരുവോണദിവസം മഴ ലഭിക്കും. കഴിഞ്ഞ 24 മണിക്കൂറിൽ ചിലയിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ റിപ്പോർട്ട് ചെയ്തു. ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് മഴ ലഭിച്ചത്. ഇടുക്കി ജില്ലയിൽ ഇന്നലെ 6 സെൻറീമീറ്റർ മഴ രേഖപ്പെടുത്തി. മറ്റു ജില്ലകളിൽ ഇടത്തരം മഴയോ ചാറ്റൽ മഴയോ ആണ് ലഭിച്ചത്. ഇന്നലെ മുതൽ സംസ്ഥാനത്ത് മഴ ലഭിക്കുമെന്ന് metbeatnews.com റിപ്പോർട്ട് ചെയ്തിരുന്നു. അറബിക്കടലിൽ മേഘരൂപീകരണം നടക്കുന്നതും പസഫിക് സമുദ്രത്തിലെ ചുഴലിക്കാറ്റിന്റെ സ്വാധീനവും ആണ് മഴക്ക് കാരണം. ആഗോള മഴപ്പാത്തിയായ മാഡം ജൂലിയൻ ഓസിലേഷൻ (MJO) ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് വരാനിരിക്കുകയാണ്. വടക്കേ ഇന്ത്യയിൽ താരതമ്യേന മഴ കുറയുകയും തെക്കേ ഇന്ത്യയിലെ മഴ കൂടുകയും ചെയ്യുന്ന അന്തരീക്ഷം മാറ്റമാണ് അടുത്ത ഏതാനും ദിവസങ്ങളിൽ പ്രതീക്ഷിക്കേണ്ടത്.
തിരുവോണ ദിവസമായ ഇന്ന് തൃശ്ശൂർ ജില്ലയിൽ തീരദേശത്തും ഇടനാട് പ്രദേശത്തും ഒറ്റപ്പെട്ട ശക്തമായ മഴയെ ഇടത്തരം മഴയോ പ്രതീക്ഷിക്കാം. മലപ്പുറം എറണാകുളം ജില്ലകളിലും ഇന്ന് മഴ ലഭിക്കും. തൃശൂരിന്റെ വടക്ക് പടിഞ്ഞാറൻ പ്രദേശങ്ങളിലും ശക്തമായ മഴ ഉണ്ടായേക്കും. ഉച്ചയ്ക്ക് ശേഷം തെക്കൻ കേരളത്തിൽ മഴ സാധ്യത കൂടുതലാണ്. മധ്യ കേരളത്തിന്റെ കിഴക്കൻ പ്രദേശങ്ങളിലും മഴ ഉച്ചയ്ക്കുശേഷം ശക്തമായേക്കും. കണ്ണൂർ കാസർകോട് ജില്ലകളിൽ താരതമ്യേന മഴ കുറയുമെങ്കിലും കോഴിക്കോട് വയനാട് മലപ്പുറം തുടങ്ങിയ വടക്ക ജില്ലകളിൽ നിന്നും മഴക്ക് സാധ്യതയുണ്ട്.
എല്ലാവർക്കും Metbeat Weather ന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ
ഗൂഗിൾ ന്യൂസിലും metbeatnews ഇനി ലഭ്യമാകും. google news app ഡൗൺലോഡ് ചെയ്ത ശേഷം metbeat weather ആപ്പ് പോലെ നിങ്ങളുടെ മൊബൈലിൽ ഐക്കൺ ആയി സെറ്റ് ചെയ്യാം. അപ്ഡേഷൻ എളുപ്പത്തിൽ നോക്കാം. Follow ചെയ്യാനുള്ള ലിങ്ക്: https://news.google.com/s/CBIwg5HJwq4B?sceid=IN:ml&sceid=IN:ml&r=0&oc=1
Telegram: t.me/metbeatweather