ഇറാനിൽ ഭൂചലനം: ഗൾഫിലും പ്രകമ്പനം

തെക്കൻ ഇറാനിലെ ഹോർമോസ്ഗൻ പ്രവിശ്യയിൽ ഇന്ന് രാവിലെ പ്രാദേശിക സമയം ഒമ്പതുമണിയോടെയുണ്ടായ ഭൂചലനം ഗൾഫ് മേഖലയിലും അനുഭവപ്പെട്ടു. 5.7 തീവ്രതയിൽ ആണ് ഇറാനിൽ ഭൂചലനം ഉണ്ടായത്. ബഹറിൻ, യു.എ.ഇ, കുവൈത്ത് എന്നിവിടങ്ങളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. യു.എ.ഇയിൽ പ്രാദേശിക സമയം രാവിലെ 7.37 ന് ഏഴ് സെക്കൻഡ് ഓളം നീണ്ടുനിന്ന ഭൂചലനം ഉണ്ടായി എന്ന് പ്രദേശവാസികൾ പറഞ്ഞു. ഭൗമോപരിതലത്തിൽ നിന്ന് 8 കിലോമീറ്റർ താഴ്ചയിൽ തെക്കൻ ഇറാനിലാണ് പ്രഭവകേന്ദ്രം എന്ന് യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെൻറർ അറിയിച്ചു. യു.എ.ഇ നാഷണൽ സെൻറർ മീറ്റിയറോളജി യുടെ ( NCM) റിപ്പോർട്ട് പ്രകാരം ജലത്തിൻറെ തീവ്രത 6 ആണ് . യു.എസ് ജിയോളജിക്കൽ സർവേയുടെ റിപ്പോർട്ട് പ്രകാരം 5.6 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഹോർമോസ്ഗൻ പ്രവിശ്യയിലെ ചാരകിൽ നിന്ന് 2 കി.മി അകലെയാണ് പ്രഭവ കേന്ദ്രം. നശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ ദിവസം ഈ മേഖലയോട് ചേർന്നുള്ള അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂചലനത്തിൽ 1000 ത്തിലധികം പേർ മരിച്ചിരുന്നു

Leave a Comment