Menu

ഇന്തോനേഷ്യയിലെ മെറാപ്പി അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു; ഒന്നര കിലോമീറ്റർ ദൂരത്തിൽ ലാവാ പ്രവാഹം

ഇന്തോനേഷ്യയിലെ മെറാപി അഗ്നിപർവ്വതം ശനിയാഴ്ച പൊട്ടിത്തെറിച്ചു. ഏഴ് കിലോമീറ്റർ വരെ ഉഷ്ണ മേഘം തെറിച്ചതായി രാജ്യത്തിന്റെ ദുരന്ത നിവാരണ ഏജൻസി പ്രസ്താവനയിൽ അറിയിച്ചു. ഇന്തോനേഷ്യയിലെ യോഗ്യക്കാർത്ത പ്രത്യേക മേഖലയിൽ സ്ഥിതി ചെയ്യുന്ന അഗ്നിപർവ്വതം പ്രാദേശിക സമയം ഉച്ചയ്ക്ക് 12 മണിയോടെ (0500 GMT) പൊട്ടിത്തെറിക്കുകയും 1.5 കിലോമീറ്റർ ദൂരത്തിൽ വരെ ലാവാ പ്രവാഹം ഉണ്ടാവുകയും ചെയ്തതായി പ്രാദേശിക അതോറിറ്റി അറിയിച്ചു.

ഗർത്തത്തിൽ നിന്ന് മൂന്ന് മുതൽ ഏഴ് കിലോമീറ്റർ വരെ ചുറ്റളവിലുള്ള സ്ഥലങ്ങളിൽ എന്തെങ്കിലും പ്രവർത്തനങ്ങൾ ഉണ്ടെങ്കിൽ നിർത്തിവയ്ക്കാൻ സമീപത്തെ താമസക്കാർക്ക് മുന്നറിയിപ്പ് നൽകി. 2,963 മീറ്റർ (9,721 അടി) ഉയരമുള്ള മെറാപ്പി ഇന്തോനേഷ്യയിലെ ഏറ്റവും സജീവമായ അഗ്നിപർവ്വതങ്ങളിലൊന്നാണ്.

ഇതിനകം തന്നെ രാജ്യത്തെ രണ്ടാമത്തെ ഉയർന്ന ജാഗ്രതാ തലത്തിലായിരുന്നു മൊറാപ്പി. താമസക്കാരെ ആരെയും ഒഴിപ്പിച്ചിട്ടില്ല, ഇത് ഇതിനു മുൻപ് ഒരു തവണ ഇത് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. 5-6 ഹിമപാതങ്ങൾ ഉണ്ടായിട്ടുണ്ട്. ലാവാ പ്രവാഹം 7 കിലോമീറ്ററിൽ കൂടുതലാണെങ്കിൽ, താമസക്കാരെ ഒഴിപ്പിക്കാൻ സാധ്യതയുണ്ട്.
പസഫിക് അഗ്നിവലയത്തിൽ സ്ഥിതി ചെയ്യുന്ന ഇന്തോനേഷ്യയിൽ മറ്റേതൊരു രാജ്യത്തേക്കാളും കൂടുതൽ അഗ്നിപർവ്വതങ്ങളുണ്ട്. 2010-ൽ ആണ് 350-ലധികം പേരുടെ മരണത്തിനിടയാക്കിയ മെറാപ്പി അവസാനമായി പൊട്ടിത്തെറിച്ചത്.

Related Posts

LEAVE A COMMENT

Make sure you enter the(*) required information where indicated. HTML code is not allowed