ഇന്തോനേഷ്യയില്‍ 6.2 തീവ്രതയുള്ള ഭൂചലനം
ഇന്തോനേഷ്യയിലെ വടക്കന്‍ പ്രവിശ്യയായ മുളുകു പ്രവിശ്യയില്‍ ശക്തിയേറിയ ഭൂചലനം. ഇന്ന് പുലര്‍ച്ചെ ബംഗാള്‍ ഉള്‍ക്കടലിലും 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരുന്നു. ഇന്തോനേഷ്യയില്‍ 6.2 തീവ്രതയുള്ള ഭൂചലനമാണുണ്ടായതെന്ന് ജര്‍മന്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ജിയോസയന്‍സ് (ജി.എഫ്.ഇഡെഡ്) അറിയിച്ചു. ഇന്തോനേഷ്യന്‍ ജിയോളജിക്കല്‍ ഏജന്‍സിയുടെ റിപ്പോര്‍ട്ട് പ്രകാരം തീവ്രത 5.9 ആണ്.
സുനാമി ഭീഷണിയല്ല
സുനാമി ഭീഷണിയില്ലെന്ന് ഇന്തോനേഷ്യന്‍ അധികൃതര്‍ അറിയിച്ചു. ജയ്‌ലോലെ സിറ്റിയുടെ 11 കി.മി വടക്കുകിഴക്കാണ് ഭൂചലന പ്രഭവ കേന്ദ്രം. സമുദ്രനിരപ്പില്‍ നിന്ന് 168 കി.മി താഴ്ചയിലാണ് ഭൂചലനമുണ്ടായത്. നാശനഷ്ടങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല.
ഇന്തോനേഷ്യയിലെ സുലാവേസി ദ്വീപിലും 5.9 തീവ്രതയുള്ള ഭൂചലനമുണ്ടായിരുന്നു. മിനാഹാസ ഉപദ്വീപിലാണ് ഈ പ്രദേശം.