India weather update 11/06/24: കാലവർഷം എത്തിയതോടെ കൃഷിനാശം; ഉള്ളിവില കുത്തനെ ഉയരുന്നു

India weather update 11/06/24: കാലവർഷം എത്തിയതോടെ കൃഷിനാശം; ഉള്ളിവില കുത്തനെ ഉയരുന്നു

കാലവർഷം എത്തിയതോടെ മുംബൈയിൽ ശക്തമായ മഴ തുടരുകയാണ്. ചില പ്രദേശങ്ങളിൽ ചെറിയ ചാറ്റൽ മഴ തുടരുകയും പൂനെ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ശക്തമായ മഴയാണ്. മഴ ശക്തി പ്രാപിച്ചതോടെ കൃഷിനാശം ഉൾപ്പെടെയുള്ള നാശനഷ്ടങ്ങൾ ഉണ്ടായി. സംസ്ഥാനത്ത് അടുത്ത നാല് ദിവസം കൂടെ ശക്തമായ മഴ സാധ്യത എന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. അടുത്ത 4 ദിവസത്തിനുള്ളിൽ മുംബൈ, താനെ, റായ്ഗഡ്, പാൽഘർ ജില്ലകളിൽ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയത്.

കാലവർഷത്തിന്റെ ഭാഗമായി താനെ, മുംബൈ, പാൽഘർ, റായ്ഗഡ് തുടങ്ങിയ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുകൂടാതെ, പൂനെ, അഹമ്മദ്‌നഗർ, കോലാപൂർ, സത്താറ, സാംഗ്ലി അല്ലെങ്കിൽ നഹി ജില്ലകളിലും യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. കൂടാതെ, രത്നഗിരി, സിന്ധുദുർഗ്, സോലാപൂർ അല്ലെങ്കിൽ ജില്ലകളിൽ, IMD ഓറഞ്ച് അലർട്ട് നൽകി.

കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ വിദർഭയിലെ പല ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.  ബുൽധാന, ചന്ദ്രപൂർ, ഗഡ്ചിരോളി, ഗോണ്ടിയ, നാഗ്പൂർ, വാർധ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. അടുത്ത നാല് ദിവസത്തേക്ക് വിദർഭയിലെ ചില ജില്ലകളിൽ ഐഎംഡി യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, ഭരണകൂടം ജനങ്ങളോട് ജാഗ്രത പാലിക്കാൻ അഭ്യർത്ഥിച്ചു.

India weather update 11/06/24: ഇത്തവണ കൊങ്കൺ മേഖലയിൽ കാലവർഷം ശക്തമാകും

കൊങ്കൺ, മധ്യ മഹാരാഷ്ട്ര എന്നിവിടങ്ങളിലെ മിക്ക സ്ഥലങ്ങളിലും മറാത്ത്വാഡയിലെ ചില സ്ഥലങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചിലയിടങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.

ഇത്തവണ കാലവർഷം കൂടുതൽ ശക്തമാവുക കൊങ്കൺ മേഖലയിലും പടിഞ്ഞാറൻ തീരത്തും ആണ് എന്ന് നേരത്തെ metbeat weather പറഞ്ഞിട്ടുണ്ടായിരുന്നു. ഈയാഴ്ചയിൽ കൊങ്കൺ തീരത്തും പടിഞ്ഞാറൻ മേഖലയിലുമാണ് മഴ ശക്തമാവുക.

monsoon

കൊങ്കൺ, സെൻട്രൽ മഹാരാഷ്ട്ര, മറാത്ത്വാഡ എന്നീ ജില്ലകളിൽ ഒറ്റപ്പെട്ട ഇടിമിന്നലിനും മണിക്കൂറിൽ 50-60 കിലോമീറ്റർ വേഗതയിൽ കാറ്റിനും അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. നോർത്ത് സെൻട്രൽ മഹാരാഷ്ട്ര, മറാത്ത്വാഡ, വിദർഭ ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടും കാറ്റോടും കൂടിയ മിതമായ മഴയ്ക്ക് സാധ്യതയുണ്ട്.

India weather update 11/06/24: കനത്ത മഴയിൽ കൃഷിനാശം ഉള്ളിവില കുതിച്ചുയരുന്നു

തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ള ഉള്ളി വരവ് കുറഞ്ഞതും ആവശ്യകത കൂടുകയും ചെയ്തതോടെ സംസ്ഥാനത്ത് ഉള്ളി വില കുതിച്ചുയരുന്നു.

സംസ്ഥാനത്ത് ഒരാഴ്ച മുമ്പ് കിലോക്ക് 20 – 30 രൂപ ഉണ്ടായിരുന്ന ചില്ലറ വില ഒറ്റയടിക്ക് 40 രൂപയിൽ എത്തിയിട്ടുണ്ട്. മഴ കാരണം കൃഷി നശിച്ചതും കൂടുതൽ വില പ്രതീക്ഷിച്ച് വ്യാപാരികളും കർഷകരും പൂഴ്ത്തിവെക്കുന്നതുമാണ് മൊത്തവിപണിയില്‍ സവാളയുടെ വരവ് കുറയാൻ കാരണം. മഴ കനക്കുന്നതോടെ സവാളയുടെ വരവ് വീണ്ടും കുറയുവാനും വില ഇനിയും കൂടാനും സാധ്യത. വില നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ ഇടപെടുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ.

തിങ്കളാഴ്ച മുംബൈ നാസിക്കിലെ ലാസൽഗാവ് മണ്ഡിയിൽ ഉള്ളി മൊത്തവില ശരാശരി കിലോക്ക് 26 രൂപയായിരുന്നു. മേയ് 25ന് ഇത് 17 രൂപയും. രണ്ടാഴ്ചയ്ക്കിടെ 30-50 ശതമാനമാണ് വർധനവ് ഉണ്ടായത്. അതിനിടെ, ഒന്നാംതരം ഉള്ളിയുടെ വില 30 രൂപ കടന്നിട്ടുണ്ട്.

ഉള്ളിവില നിയന്ത്രിക്കാൻ 40 ശതമാനം തീരുവ നിലവിലുണ്ട് കയറ്റുമതിക്ക് . കേന്ദ്രസർക്കാർ കയറ്റുമതി തീരുവ എടുത്തുകളയുമെന്ന ശുഭാപ്തിവിശ്വാസത്തിലാണ് കർഷകരും മൊത്തവ്യാപാരികളും ഉള്ളി കൈവശം വെച്ചിരിക്കുന്നതെന്നും ഇതാണ് വില ഉയരാനുള്ള പ്രധാന കാരണമെന്നും മുംബൈ ഹോർട്ടികൾച്ചർ പ്രൊഡ്യൂസ് എക്‌സ്‌പോർട്ടേഴ്‌സ് അസോസിയേഷൻ പ്രസിഡൻറ് അജിത് ഷാ.

India weather update 11/06/24: കേരളത്തിൽ ഇന്നും മഴ ; രണ്ടു ജില്ലകളിൽ ഓറഞ്ച് അലർട്ട്

കേരളത്തിൽ ഇന്നും വ്യപകമായി മഴ സാധ്യത . അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ള കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട് പ്രഖ്യാപിച്ചു കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴയ്ക്ക് സാധ്യതയുള്ള ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്. 

ശക്തമായ കാറ്റോടും ഇടിയോടും കൂടിയ മഴയ്ക്കാണ് സാധ്യത . കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്കും സാധ്യത. കടലാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട് . നാളെയും കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് നിലനിൽക്കുന്നു. ഈ ജില്ലകൾക്ക് പുറമേ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി.

മറാത്താവാഡക്ക് മുകളിലെ ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി അടുത്ത രണ്ടുദിവസം സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനിൽക്കുന്നതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 50 കിലോമീറ്റർ വേഗത്തിൽ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്.

metbeat news

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.

വാട്‌സ്ആപ്പ്

ടെലഗ്രാം

വാട്‌സ്ആപ്പ് ചാനല്‍

Google News

Facebook Page

Weatherman Kerala Fb Page

Share this post

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment