തെക്ക് പടിഞ്ഞാറൻ മൺസൂൺ കേരളത്തിൽ കണ്ണൂർ വരെ എത്തി എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

കേരളത്തിൽ തെക്ക് പടിഞ്ഞാറൻ മൺസൂൺ (കാലവർഷം )എത്തി എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചു. കേരളത്തിൽ കണ്ണൂർ ജില്ല വരെയാണ് കാലവർഷം എത്തിയതെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരളത്തെ കൂടാതെ തെക്കൻ തമിഴ്നാട്ടിലും കന്യാകുമാരി ഭാഗത്തും ശ്രീലങ്ക മുഴുവനായും കാലവർഷം എത്തി. ലക്ഷദ്വീപിലെ മിനിക്കോയി ദ്വീപിൽ എത്തിയശേഷം കാലവർഷം കുറച്ചു ദിവസങ്ങളായി പുരോഗമിച്ചിട്ടുണ്ടായിരുന്നില്ല. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ നിരീക്ഷണ പ്രകാരം 4 ദിവസത്തെ മോഡൽ വ്യതിയാനം ഉൾപ്പെടെ തെക്കുപടിഞ്ഞാറൻ മൺസൂൺ ജൂൺ 4 നായിരുന്നു കേരളത്തിൽ എത്തുക.

എന്നാൽ മെറ്റ് ബീറ്റ് വെതറിന്റെ നിരീക്ഷകർ പറഞ്ഞിരുന്നത് തെക്ക് പടിഞ്ഞാറൻ മൺസൂൺ കേരളത്തിൽ എത്തുക ജൂൺ 8 ആയിരിക്കും എന്നാണ്. മറ്റൊരു സ്വകാര്യ കാലാവസ്ഥ ഏജൻസിയായ സ്കൈമറ്റ് വെതർ പറഞ്ഞത് ജൂൺ ഏഴിന് കാലവർഷം കേരളത്തിൽ എത്തും എന്നായിരുന്നു. അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദമാണ് കാലവർഷം കേരളത്തിൽ എത്താൻ വൈകിയത് കാരണം. ന്യൂനമർദ്ദം ശക്തിപ്പെട്ട് ചുഴലിക്കാറ്റായി അതിതീവ്ര ചുഴലിക്കാറ്റ് ഇപ്പോൾ അകന്നു പോയിക്കൊണ്ടിരിക്കുകയാണ്.

അതോടുകൂടി കാറ്റിന് സുഗമമായി കേരളത്തിലേക്ക് പ്രവേശിക്കാൻ കഴിഞ്ഞു. താഴ്ന്ന പ്രദേശങ്ങളിലേക്ക് പടിഞ്ഞാറൻ കാറ്റ് വ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ മുഴുവൻ കാലവർഷം വ്യാപിച്ച ശേഷം വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്കും കാലവർഷം എത്തിത്തുടങ്ങും.

Leave a Comment