കോഴിക്കോട് ജില്ലയിൽ ഓറഞ്ച് അലർട്ട്; കിഴക്കൻ മേഖലയിൽ ശക്തമായ മഴ സാധ്യത

കോഴിക്കോട് ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.ഈ സീസണിലെ ആദ്യ ഓറഞ്ച് അലർട്ട് ആണിത്.

കോഴിക്കോടിന്റെ കിഴക്കൻ ആകാശത്ത് ഉച്ചയ്ക്ക് മുതൽ Cumilonimbus Clouds ഉണ്ടാകുന്നുണ്ട്. അതിനാൽ കിഴക്കൻ മേഖലയിൽ രാത്രി ഇടിയോടെ മഴ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് Metbeat Weather പറയുന്നു.

കേരളത്തിൽ കാലവർഷം എത്തി.കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തില്‍ പരക്കെ മഴ ലഭിച്ചു. അടുത്ത 48 മണിക്കൂറിനുള്ളില്‍ കാസര്‍ഗോഡ് ജില്ലയില്‍ കൂടി കാലവര്‍ഷം എത്തിച്ചേരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.

Leave a Comment