അനിശ്ചിതകാല ഉത്തരവ് തിരുത്തി
അനിശ്ചിതകാല അവധി പ്രഖ്യാപിച്ചിറങ്ങിയ ഉത്തരവ് തിരുത്തി. കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 23 വരെയാണ് പുതിയ ഉത്തരവ് പ്രകാരം അവധി. അങ്കണവാടി, മദ്രസ, ട്യൂഷൻ സെന്ററുകൾ, കോച്ചിങ് സെന്ററുകൾ തുടങ്ങി മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. ഈ ദിവസങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ഉണ്ടാകും അനിശ്ചിതകാല അവധി ജനങ്ങള്‍ക്കിടയില്‍ ആശങ്ക ഉയര്‍ത്തിയ സാചര്യത്തിലാണ് ഉത്തരവ് തിരുത്തിയത്.
അതേസമയം സംസ്ഥാനത്ത് പുതിയ നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 11 പേരുടെ സാമ്പിളുകള്‍ കൂടി നെഗറ്റീവ് ആയി. ഹൈറിസ്‌കില്‍ ഉള്ളവരും രോഗികളുമായി സമ്പര്‍ക്കത്തിലുള്ളതുമായ 11 പേരുടെ സാമ്പിളുകളാണ് നെഗറ്റീവായത്.
ആദ്യ നിപ ബാധിച്ച് മരിച്ച വ്യക്തിയുടെ കുട്ടി ഇപ്പോഴും വെന്റിലേറ്ററിലാണെന്നും കുട്ടിയുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയുണ്ടെന്നും മന്ത്രി അറിയിച്ചു.
കോഴിക്കോട് ജില്ലയിലെ മദ്‌റസ ക്ലാസുകളും ഓണ്‍ലൈനില്‍
കോഴിക്കോട്: നിപയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെ മദ്‌റസകള്‍ ഉള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയിലെ മദ്‌റസകളില്‍ ഓണ്‍ലൈന്‍ ക്ലാസ് ഏര്‍പ്പെടുത്താന്‍ തീരുമാനം. മദ്‌റസ വീണ്ടും തുറന്ന് പ്രവര്‍ത്തിക്കുന്നത് വരെയാണിത്.
മദ്‌റസകള്‍ക്ക് ഓണ്‍ലൈന്‍ പഠനം ഏര്‍പ്പെടുത്താന്‍ സമസ്ത കേരള ഇസ്്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വാഹക സമിതി യോഗമാണ് തീരുമാനിച്ചത്.
18/09/2023 തിങ്കളാഴ്ച മുതല്‍ ഓണ്‍ലൈന്‍ ക്ലാസ്സുകളുടെ ലിങ്ക് ലഭ്യമാക്കുമെന്നും സമസ്ത ഓഫിസില്‍ നിന്നറിയിച്ചു.സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനായി.