കേരളത്തിൽ മഴ കുറവ് 61 നിന്ന് 32 ശതമാനമായി

കേരളത്തിൽ ജൂൺ 1 മുതൽ ജൂലൈ 6 വരെയുള്ള കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കുപ്രകാരം 32% മഴ കുറവ്. 777 mm മഴ ലഭിക്കേണ്ടിടത്ത് 527.6 mm മഴ ഇതുവരെ ലഭിച്ചു. നിലവിൽ പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. 605.7 എം എം മഴ ലഭിക്കേണ്ട പത്തനംതിട്ട ജില്ലയിൽ 642mm മഴ ലഭിച്ചു. 6% അധികമഴ കിട്ടി. 448.1 mm മഴ ലഭിക്കേണ്ട കൊല്ലം ജില്ലയിൽ 487.8mmമഴ ലഭിച്ചു. ആലപ്പുഴ ജില്ലയിൽ 5% വും, കണ്ണൂരിൽ 25% വും എറണാകുളത്ത് 18% ഇടുക്കി 52, കാസർകോട് 26, കോട്ടയം 27, കോഴിക്കോട് 47, മലപ്പുറം 37, പാലക്കാട് 43, തിരുവനന്തപുരം 23, തൃശ്ശൂർ 34, വയനാട് 60 ശതമാനം എന്നിങ്ങനെ മഴ കുറവ് രേഖപ്പെടുത്തി. കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിൽ 16 ശതമാനം മഴക്കുറവ്. 390.6 mm മഴ ലഭിക്കേണ്ട ലക്ഷദ്വീപിൽ 328.8 എം എം മഴ ലഭിച്ചു. അതേസമയം മാഹിയിൽ 20% മഴ കുറവ് രേഖപ്പെടുത്തി. 985.9 mm മഴ ലഭിക്കേണ്ട മാഹിയിൽ 783.8 mm മഴ ലഭിച്ചു.

തീവ്രമഴയും അതിശക്തമായ മഴയും ആണ് മഴക്കുറവിനെ പരിഹരിച്ചത്. എങ്കിലും മഴക്കുറവ് തുടരുകയാണ്. തിങ്കളാഴ്ച മുതൽ ശക്തിപ്പെട്ട കാലവർഷത്തിന്റെ ശക്തി ക്ഷയിച്ച് തുടങ്ങിയിട്ടുണ്ട്. കേരളത്തിൽ തുടർച്ചയായ മഴ കുറയുമെന്ന് മെറ്റ് ബീറ്റ് വെതറിലെ നിരീക്ഷകർ പറയുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം മഴ ഗണ്യമായി കുറയും ഒറ്റപ്പെട്ട ദീർഘമായ ഇടവേളകളുടെ മഴ ലഭിക്കും. ഉച്ചയ്ക്ക് ശേഷം മഴയുടെ ഇടവേള കൂടും. ശനി മുതൽ വടക്കൻ കേരളത്തിലും വെയിൽ തെളിയുമെന്നാണ് മെറ്റ് ബീറ്റ് വെതറിലെ നിരീക്ഷകർ പറയുന്നത്.

Leave a Comment