ഓസ്ട്രേലിയയിലെ നദിയിൽ ലക്ഷക്കണക്കിന് മത്സ്യങ്ങൾ ചത്തുപൊങ്ങുന്നു

ഓസ്ട്രേലിയയിലെ ഔട്ട് ബാക്ക് പട്ടണത്തിലെ മെഡീനി നദിയിൽ ദശലക്ഷക്കണക്കിന് മത്സ്യങ്ങൾ ചത്തടിഞ്ഞു. ചൂടു തരംഗം ആണ് മത്സ്യങ്ങൾ ചത്തടിയാൻ കാരണമെന്ന് കരുതുന്നു. നിരവധി മത്സ്യങ്ങൾ ചത്തടിഞ്ഞവീഡിയോ സോഷ്യൽ മീഡിയയിൽ ആളുകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ നദിയിൽ വെള്ളം വളരെ കുറവാണ്.

ഉപരിതലം കാണാവുന്ന രീതിയിൽ മാത്രമാണ് വെള്ളം ഉള്ളത്. 2018 ന് ശേഷം മെഡിനി നദിയിൽ മൂന്നാം തവണയാണ് മത്സ്യങ്ങൾ ചത്തുപൊങ്ങുന്നത്.ഇത് ശരിക്കും ഭയാനകമായ കാഴ്ചയാണെന്ന് അവിടുത്തെ ജനങ്ങൾ പറയുന്നു.സാധാരണ ഉണ്ടാവുന്നതിനേക്കാൾ കൂടുതൽ മത്സ്യങ്ങൾ ഇത്തവണ ചത്തിട്ടുണ്ടെന്ന് ജനങ്ങൾ പറയുന്നു.

സർക്കാറിന്റെ കണക്കനുസരിച്ച് സമീപകാലത്ത് വെള്ളം നദിയിൽ ഉയർന്ന സമയത്ത് മത്തി കരിമീൻ തുടങ്ങിയ മത്സ്യങ്ങൾ കൂടുതലായി ഉണ്ടായിരുന്നു. എന്നാൽ വെള്ളം കുറഞ്ഞപ്പോൾ വൻതോതിൽ മത്സ്യങ്ങൾ ചത്തുപൊങ്ങുകയായിരുന്നു. വെള്ളം കുറയുന്നത് അനുസരിച്ച് വെള്ളത്തിലെ ഓക്സിജന്റെ അളവ് കുറയുന്നതാണ് മത്സ്യങ്ങൾ ചത്തുപൊങ്ങാൻ കാരണമെന്നാണ് സർക്കാർ പ്രസ്താവനയിൽ പറയുന്നത്.

മേഖലയിൽ ഇപ്പോൾ കനത്ത ചൂടാണ്. ചൂടുള്ള കാലാവസ്ഥയിൽ മത്സ്യങ്ങൾക്ക് ഓക്സിജൻ ഉയർന്ന അളവിൽ ആവശ്യമായി വരും.

Leave a Comment