അപ്രതീക്ഷിത വേനൽ മഴയിൽ നിറംമങ്ങി മഹാരാഷ്ട്രയിലെ കർഷകർ. കനത്ത മഴയെ തുടർന്ന് മഹാരാഷ്ട്രയിൽ വൻ കൃഷി നാശം ഉണ്ടായി. മഹാരാഷ്ട്രയിലെ കനത്ത കൃഷി നാശം ഉപഭോക്ത സംസ്ഥാനമായ കേരളത്തെയും ബാധിക്കുന്നു. അയൽ സംസ്ഥാനങ്ങളിലെ മഴയും കൃഷി നാശവും വിഷു റംസാൻ സീസണിൽ കേരളത്തിൽ വിലക്കയറ്റം കൂടുന്നതിന് കാരണമാകുന്നു.
സാമ്പത്തികമായി കർഷകർ കടുത്ത നാശനഷ്ടം നേരിടുകയാണ്. പെട്ടെന്നുണ്ടായ മഴയിൽ ഉള്ളിയുടെ വില കുറഞ്ഞത് കർഷകരെ വളരെയധികം ബാധിച്ചിട്ടുണ്ട്. ഉള്ളി കൃഷി നശിച്ചത് കേരളത്തെ ഏറ്റവും കൂടുതൽ ബാധിക്കാൻ സാധ്യതയുണ്ട്. കാലാസ്കൃതം അല്ലാത്ത മഴമൂലം റാബി വിളകളുടെ നിറംമങ്ങിയത് കർഷകരെ കടുത്ത രീതിയിലാണ് ബാധിച്ചിരിക്കുന്നത്.
കനത്ത മഴ പൂന്തോട്ട കൃഷിയും ബാധിച്ചിട്ടുണ്ട്. ദിവസമായി മഹാരാഷ്ട്രയിൽ കനത്ത മഴയാണ്. ഇത് പച്ചക്കറി കൃഷിയും കാര്യമായി ബാധിച്ചു. തിങ്കളാഴ്ച ലഭിച്ച അപ്രതീക്ഷിത മഴയിൽ ഗോതമ്പ് ചേന ചോളം ഉള്ളി എന്നീ വിളകൾ കൂടുതലായി നശിച്ചു. ദിവസങ്ങളായി പെയ്ത കാലവർഷക്കെടുതിയിൽ ഏകദേശം 8000 ഹെക്ടറിലെ വിളകൾക്ക് നാശം ഉണ്ടായതായി കൃഷിവകുപ്പ് അറിയിച്ചു.
അവിടെ മുന്തിരി ഉള്ളി ചേന മാങ്ങാ തുടങ്ങിയ പ്രധാന വിളകൾക്കും പച്ചക്കറികൾക്കും സാരമായ നാശനഷ്ടം ഉണ്ടായി. സീസണൽ കൃഷിയായ റാബി മഴയെ തുടർന്ന് നശിച്ചത് കർഷകർക്ക് തീരാനഷ്ടമാണ് വരുത്തിവെച്ചത്. ആലിപ്പഴ വർഷത്തിൽ ദൂലെ, നന്ദൂർ ബാർ ജില്ലകളിലെ വിളകൾ നശിച്ചു.
ചൊവ്വാഴ്ച പെരുമഴയിൽ വാഴ ചേന തോട്ടങ്ങൾ ഒലിച്ചുപോയി. ചത്രപതി, സമ്പാജി നഗർ, ജെൽന, പർബാനി തുടങ്ങിയ ജില്ലകളിലും മഴ ലഭിച്ചു.കൃഷി നാശം സംഭവിച്ച കർഷകർക്ക് അടിയന്തര സഹായം നൽകാൻ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡേ ചൊവ്വാഴ്ച ഉത്തരവിട്ടു. വിവിധ സ്ഥലങ്ങളിൽ മഴ പെയ്യുന്നത് കാരണം മുംബൈയിൽ താപനിലയിൽ കുറവ് അനുഭവപ്പെട്ടു.