kerala summer rain 29/03/24: തെക്കൻ കേരളത്തിൽ കനത്ത മഴ, കാറ്റ്, മിന്നൽ; ഇന്നത്തെ മഴ സാധ്യത
തെക്കൻ കേരളത്തിൽ വിവിധ പ്രദേശങ്ങളിൽ ഇന്നലെ രാത്രിയും പുലർചെയുമായി വേനൽ മഴ ലഭിച്ചു. എന്നാൽ വടക്കൻ കേരളത്തിൽ രാത്രിയിലും പകലും ഒരേ ചൂട് തുടരുകയാണ്. ഇന്നും നാളെയും തെക്കൻ, മധ്യ കേരളത്തിൽ മഴ സാധ്യത ഉണ്ടെന്ന് കേരളത്തിലെ സ്വകാര്യ കാലാവസ്ഥ സ്ഥാപനമായ Metbeat Weather അറിയിച്ചു.
തെക്കൻ കേരളത്തിന് മുകളിൽ 1.5 കി.മി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ചക്രവാത ചുഴി (cyclonic circulation) മൂലം മഴ ലഭിക്കുമെന്ന് ഇന്നലെ ഉച്ചയ്ക്ക് metbeatnews.com റിപ്പോർട്ട് ചെയ്തിരുന്നു. ഇന്നലെ വൈകിട്ട് 5 മുതലാണ് മഴ കോട്ടയം, പത്തനംതിട്ട ജില്ലകളിൽ തുടങ്ങിയത്. തുടർന്ന് കൊല്ലം, തിരുവനന്തപുരം ജില്ലകളിലേക്ക് രാത്രിയോടെ മഴ വ്യാപിച്ചു. രാത്രി വൈകി, പുലർച്ചെ ആദ്യ മഴയുടെ സെല്ലുകൾ ആലപ്പുഴ ജില്ലയിൽ കനത്ത മഴ നൽകിയ ശേഷം കടലിൽ എത്തി തകർത്തു പെയ്തു എന്ന് റഡാർ ഡാറ്റ പറയുന്നു.
കരുനാഗപ്പള്ളി, ആദിനാട്, പൂഞ്ഞാർ, കോട്ടയം, സീതത്തോട്, പത്തനംതിട്ട, ചെന്നിത്തല, മാവേലിക്കര, ആലപ്പുഴ അരൂർ, പെരുമ്പലം, തൃക്കുന്നപുഴ, ആലപ്പുഴ റെയിൽവേ സ്റ്റേഷൻ, പത്തനാപുരം, കറുകച്ചാൽ, ഈരാറ്റുപേട്ട, തിരുവല്ല, കുറ്റൂർ, കൊല്ലം ജില്ലയിലെ കുണ്ടറ, തിരുവനന്തപുരം അഞ്ചുതെങ്ങ്, കൂത്താട്ടുകുളം, ചേർത്തല, ഇടയാർ, കൊല്ലം ചവറ, ആറന്മുള, വെൺമണി, പന്തളം, കുളനട, ചെങ്ങന്നൂർ, ഹരിപ്പാട്, തുറവൂർ, വൈക്കം, കാപ്പിൽ, മുണ്ടക്കയം, കാപ്പിൽ, നേമം, വൈക്കം, കായംകുളം ഇടത്തരം മഴ ലഭിച്ചു.
എറണാകുളം ജില്ലയിൽ ചില പ്രദേശങ്ങളിൽ ചാറ്റൽ മഴ ലഭിച്ചു.
ഇന്ന് കോട്ടയം, പത്തനംതിട്ട, ജില്ലകളിലാണ് മഴ സാധ്യത പ്രതീക്ഷിക്കുന്നത്. എന്നാൽ ഇന്നലത്തെയത്ര വ്യാപകമായ രീതിയിൽ മഴ പ്രതീക്ഷിക്കുന്നില്ല. കോഴിക്കോട് മലപ്പുറം വയനാട് ജില്ലകളിലും ചാറ്റൽ മഴ സാധ്യതയുണ്ട്.
കാലാവസ്ഥ വിവരം update ആയിരിക്കാൻ ഞങ്ങളുടെ WhatsApp, Telegram ഗ്രൂപ്പിലും WhatsApp Channel ലും ജോയിൻ ചെയ്യുക.