kerala weather (17/08/24) : തെക്കൻ കേരളത്തിൽ മഴ ശക്തമാകും; ചെറു ഉരുള്‍പൊട്ടല്‍
തെക്കൻ കേരളത്തിൽ ശക്തമായ മഴയെ തുടർന്ന് പലയിടത്തും നേരിയതോതിൽ മണ്ണിടിച്ചിൽ, ചെറു ഉരുള്‍പൊട്ടല്‍. ഇടുക്കി കോട്ടയം ജില്ലകളിലാണ് മഴക്കെടുതികൾ റിപ്പോർട്ട് ചെയ്തത്.
മലയോരത്ത് മലവെള്ളപാച്ചില്‍. മുണ്ടക്കയത്തും കാഞ്ഞിരപ്പള്ളിയിലും പലയിടങ്ങളിലും വെള്ളം കയറി. മുണ്ടക്കയത്ത് മണിമലയാറ്റിലെ ജലനിരപ്പ് ഉയര്‍ന്നതോടെ ബൈപാസ് റോഡിലും രാത്രി വെള്ളം കയറി.
പുലർച്ചെയോടെ ജലനിരപ്പ് താഴ്ന്നു തുടങ്ങിയിട്ടുണ്ട്. അഞ്ചലിപ്പ, ഇരുപത്തിയാറാം മൈല്‍ ചങ്ങലപ്പാലം എന്നിവിടങ്ങളിലും വെള്ളം കയറുന്ന സ്ഥിതി ഉണ്ടായി. ഇടക്കുന്നം മേഖലയില്‍ കൈത്തോടുകള്‍ നിറഞ്ഞ് കവിഞ്ഞതോടെ രാത്രി വീടുകളുടെ മുറ്റത്ത് വരെ വെള്ളമെത്തി.
ഇടുക്കി ജില്ലയിൽ വണ്ണപ്പുറം വില്ലേജിൽ മുള്ളിങ്ങാട് എന്ന പ്രദേശത്ത് ശക്തമായ മഴയിൽ പള്ളിയിൽ അച്ചന്റെ കാർ ഒഴുകിപ്പോയി. ആളപായമില്ല. പിന്നീട് മഴയുടെ ശക്തി കുറഞ്ഞു.
കോട്ടയം ജില്ലയിലെ കൂട്ടിക്കൽ – ചോലത്തടം റോഡിൽ കാവാലി ഭാഗത്ത് മണ്ണിടിഞ്ഞു റോഡ് ഗതാഗതം തടസപ്പെട്ടു. കൂട്ടിക്കല്‍ പഞ്ചായത്തിലെ ചോലത്തടം കാവാലി റോഡ് കാവാലി ഭാഗം താഴത്തെ അനങ്ങുംപടിയില്‍ ഇന്നലെ രാത്രി ചെറു ഉരുള്‍പൊട്ടലുണ്ടായി. ഇവിടെ ആളുകളെ രാത്രി തന്നെ മാറ്റിപാര്‍പ്പിച്ചിരുന്നു.
ഇടുക്കി മുള്ളരിങ്ങാട് നേര്യമംഗലം, അടിമാലി മേഖലകളില്‍ ഇന്നലെ രാത്രിയും പുലര്‍ച്ചെയും കനത്ത മഴ പെയ്തു. ഇന്നലെ രാത്രി ഇടുക്കി മുള്ളരിങ്ങാട് മേഖലയിലുണ്ടായ കനത്ത മഴയില്‍ തോട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മുള്ളരിങ്ങാട് ലൂര്‍ദ് മാത പള്ളി വികാരിയുടെ കാര്‍ ഒഴുക്കില്‍പ്പെട്ടു. ലൂര്‍ദ് മാത പള്ളി വികാരി ഫാദര്‍ ജേക്കബ് വാട്ടപ്പിള്ളിയുടെ കാറാണ് ഒഴുക്കില്‍പ്പെട്ടത്. കാറിനുള്ളിലുണ്ടായിരുന്ന വൈദികനെ നാട്ടുകാരെത്തിയാണ് അത്ഭുതകരമായി രക്ഷപ്പെടുത്തിയത്.
പ്രദേശത്തെ വൈദ്യുതി ബന്ധവും ഗതാഗതവും തടസ്സപ്പെട്ടു. ഒഴുകിപ്പോയ കാറില്‍ നിന്ന് അത്ഭുതകരമായിട്ടാണ് വൈദികന്‍ രക്ഷപ്പെട്ടതെന്ന് നാട്ടുകാര്‍ പറഞ്ഞു. കാര്‍ ഒഴുകിവന്ന മരത്തടിയില്‍ തട്ടി നില്‍ക്കുകയായിരുന്നു. മുള്ളരിങ്ങാട് മേഖലയില്‍ ഇന്നലെ പെയ്ത മഴയില്‍ വ്യാപകമായ കൃഷി നാശം ഉണ്ടായിട്ടുണ്ട്.
കൂട്ടിക്കലിൽ വാർഡ് 3 ലെ കവാലിയിൽ വൈകിട്ട് 7 മുതൽ രാത്രി 9 വരെ 11.4 സെ.മി മഴ രേഖപ്പെടുത്തിയതായി മീനച്ചിൽ നദി സംരക്ഷണ സമിതിയുടെ മഴമാപിനിയിൽ രേഖപ്പെടുത്തി. കൂട്ടിക്കൽ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ വൈകിട്ട് മുതൽ കനത്ത മഴ ലഭിച്ചിരുന്നു. ശക്തമായ മഴ തുടരുന്ന പ്രദേശങ്ങളിൽ രാത്രിയിൽ ജാഗ്രത പുലർത്തണമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ബിജോയ് ജോസ് അറിയിച്ചു.
Live Update വായിക്കാൻ Wait ചെയ്യുക 👇
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page