weather 13/06/25: കാലവർഷം ശക്തമാക്കുന്നു, വടക്കൻ കേരളത്തിൽ റെഡ് അലർട്ട്

weather 13/06/25: കാലവർഷം ശക്തമാക്കുന്നു, വടക്കൻ കേരളത്തിൽ റെഡ് അലർട്ട്

കേരളത്തിൽ ഇന്ന് കാലവർഷം ശക്തമാകും. പടിഞ്ഞാറൻ കാറ്റിന്റെ വേഗത വർദ്ധിച്ചു. കർണാടകയിലെ കർവാർ മുതൽ കേരളത്തിലെ ആലപ്പുഴ വരെയുള്ള ജില്ലകളിൽ മഴ ശക്തമാക്കാൻ സാധ്യത. കോഴിക്കോട് വയനാട് ജില്ലകളുടെ മലയോര മേഖലകളിൽ അതിശക്തമായ മഴ പ്രതീക്ഷിക്കാം.

അടുത്ത 3 – 4 ദിവസം കനത്ത മഴയ്ക്കാണ് കേരളത്തിൽ സാധ്യത ഉള്ളത്. പ്രത്യേകിച്ച് വടക്കൻ കേരളത്തിൽ മഴ ശക്തമാകും. കിഴക്കൻ മലയോര മേഖലകളിൽ ജാഗ്രത വേണം. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ശക്തിപ്പെടുന്നതും ചൈന കടലിലെ ചുഴലിക്കാറ്റുമാണ് കേരളത്തിൽ കാലവർഷ കാറ്റിനെ ശക്തിപ്പെടുത്തുകയും മഴ നൽകുകയും ചെയ്യുന്നത്.

ശക്തമായ കാറ്റിന് സാധ്യത

കേരളത്തിൽ ഇന്ന് മുതൽ കാറ്റിന് ശക്തി കൂടും. ഇന്ന് പരമാവധി 50 കിലോമീറ്റർ വരെയുള്ള കാറ്റാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. നാളെ മുതൽ 60 കിലോമീറ്റർ വരെ വേഗത്തിൽ കേരളത്തിൽ കാറ്റുവീശാം. അതിനാൽ മരങ്ങൾക്കിടയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും മറ്റും ശ്രദ്ധിക്കണം.

തകർന്നു വീഴാൻ സാധ്യതയുള്ള മേൽക്കൂരകൾ, ഹോൾഡിങ്ങുകൾ, പരസ്യ പലകകൾ എന്നിവയ്ക്ക് സമീപവും കനത്ത മഴയും കാറ്റും ഉള്ളപ്പോൾ നിൽക്കരുത്.

മാസം 16 വരെ മത്സ്യബന്ധനത്തിന് കടലിൽ പോകുന്നതിന് കേരള കർണാടക ലക്ഷദ്വീപ് തീരത്ത് വിലക്കുണ്ട്.

വടക്കന്‍ കേരളത്തില്‍ ദിവസങ്ങളോളം തീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. നാളെ മുതല്‍ മുതല്‍ 16 വരെ വിവിധ വടക്കന്‍ കേരളത്തിലെ ജില്ലകള്‍ക്ക് ചുവപ്പ് മുന്നറിയിപ്പാണ്. ഇന്ന് നാലു വടക്കന്‍ ജില്ലകള്‍ക്ക് തീവ്രമഴയ്ക്കുള്ള ഓറഞ്ച് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. 15-നും 16-നും സംസ്ഥാനം മുഴുവന്‍ പെരുമഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്.

for real time weather visit metbeat.com

Metbeat News

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020