ഒമാനില്‍ ഇന്നു രാത്രി മഴ ശക്തമാകും, നാളെ സ്‌കൂളുകള്‍ക്ക് അവധി

ഒമാനില്‍ ഇന്നു രാത്രി മഴ ശക്തമാകും, നാളെ സ്‌കൂളുകള്‍ക്ക് അവധി

ഒമാനില്‍ അതിശക്തമായ മഴയെ തുടര്‍ന്ന് ഇന്ത്യന്‍ സ്‌കൂളുകള്‍ ഉള്‍പ്പെടെ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ചയും അവധി. മുന്‍കരുതലൊരുക്കാന്‍ സ്‌കൂളുകള്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കി. സ്‌കൂളുകള്‍ കാലാവസ്ഥാ മുന്നറിയിപ്പുകളും സുരക്ഷാ നിര്‍ദേശങ്ങളും ശ്രദ്ധിക്കാനും ഔദ്യോഗിക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാനും സര്‍ക്കാര്‍ നിര്‍ദേശിച്ചു. കഴിഞ്ഞ വ്യാഴം മുതല്‍ ഒമാനിലും യു.എ.ഇയിലും ഇപ്പോള്‍ പെയ്യുന്ന കനത്ത മഴയെ കുറിച്ച് metbeatnews.com മുന്നറിയിപ്പ് നല്‍കിയിരുന്നു.

മസ്‌കത്ത്, ദാഖിലിയ, തെക്ക്-വടക്ക് ശര്‍ഖിയ, തെക്ക്-വടക്ക് ബാത്വിന, അല്‍ വുസ്ത ഗവര്‍ണറേറ്റുകളില്‍ നാളെ രാവിലെ വരെ കനത്ത മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. പുലര്‍ച്ചെ മൂടല്‍ മഞ്ഞിന് സാധ്യത. തീരത്ത് കടല്‍ പ്രക്ഷുബ്ധമാകും. 1.5 മീറ്റര്‍ മുതല്‍ 3.5 മീറ്റര്‍ വരെ തിരമാല ഉയരും. മുസന്ദമിലെ പടിഞ്ഞാറന്‍ തീരങ്ങളില്‍ തെക്കുപടിഞ്ഞാറന്‍ കാറ്റ് വീശാനും സാധ്യത. പലയിടത്തും ഇന്നത്തെ മഴക്ക് പിന്നാലെ പ്രാദേശിക പ്രളയം റിപ്പോര്‍ട്ട് ചെയ്തു.

മസ്‌കത്തിലെ യു.എ.ഇ എംബസിയില്‍ യു.എ.ഇ പൗരന്മാര്‍ക്കുള്ള കണ്‍ട്രോള്‍ റൂം തുറന്നതായി മസ്‌കത്തിലെ യു.എ.ഇ എംബസി അറിയിച്ചു. അടിയന്തര സാഹചര്യങ്ങളില്‍ 0097180024, 0097180044444 നമ്പറുകളില്‍ ബന്ധപ്പെടാം. ചൊവ്വാഴ്ച വരെ ഗള്‍ഫ് രാജ്യങ്ങളിലെ മഴ തുടരുമെന്ന് മെറ്റ്ബീറ്റ് വെതര്‍ അറിയിച്ചു.

6 സെ.മി വരെ മഴ മിക്കയിടങ്ങളിലും ലഭിക്കുമെന്നും കാറ്റിന്റെ വേഗത 7 കി.മി വരെയാകാമെന്നും Civil Aviation Authority (CAA) സിവില്‍ ഏവിയേഷന്‍ അതോറിറ്റി പറഞ്ഞു. ഇന്നു രാത്രി മുതല്‍ നാളെ പുലര്‍ച്ചെ വരെ മഴ ശക്തിപ്പെടുമെന്ന് National Multi Hazard Early Warning Centre അറിയിച്ചു. മുസന്ദം, ബുറൈമി, വടക്കു-തെക്ക് ബാത്തിന, ദാഖിറ, മസ്‌കത്ത് ഗവര്‍ണറേറ്റുകളിലാണ് ഇന്നു രാത്രി അതിശക്തമായ മഴ സാധ്യതയെന്നും അറിയിപ്പില്‍ പറയുന്നു.

വാദികള്‍ മുറിച്ചുകടക്കരുതെന്നും പരമാവധി ജാഗ്രത വേണമെന്നും കടലില്‍ ഇറങ്ങരുതെന്നും കാലാവസ്ഥാ റിപ്പോര്‍ട്ടുകളും ബുള്ളറ്റിനുകളും ശ്രദ്ധക്കണമെന്നും Civil Defence and Ambulance Authority (CDAA) അറിയിച്ചു.


There is no ads to display, Please add some
Share this post

കേരളത്തിലെ ഏക സ്വകാര്യ കാലാവസ്ഥാ സ്ഥാപനമായ Metbeat Weather എഡിറ്റോറിയല്‍ വിഭാഗമാണിത്. വിദഗ്ധരായ കാലാവസ്ഥാ നിരീക്ഷകരും ജേണലിസ്റ്റുകളും ഉള്‍പ്പെടുന്നവരാണ് ഈ ഡെസ്‌ക്കിലുള്ളത്. 2020 മുതല്‍ പ്രവര്‍ത്തിച്ചുവരുന്നു.

Leave a Comment