കാലവര്‍ഷം ശക്തമായതോടെ സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ ഇടവിട്ടുള്ള കനത്ത മഴ തുടരുകയാണ്. കണ്ണൂര്‍ ഉളിക്കലിന് സമീപം വനഭാഗത്ത് ഉരുള്‍പൊട്ടി.കര്‍ണാടക വനഭാഗത്താണ് ഉരുള്‍പൊട്ടിയത്. മാട്ടറ, വയത്തൂര് പുഴയില്‍ ജലനിരപ്പ് ഉയരുന്നു. ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം. തകര്‍ത്തു പെയ്ത മഴയില്‍ വടക്കന്‍ വയനാട്ടിലെ വിവിധ മേഖലകളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. പേരിയ പുഴയില്‍ വെള്ളം കയറിയത് തവിഞ്ഞാലില്‍ വ്യാപക കൃഷിനാശത്തിനിടയാക്കി. കോട്ടത്തറ, പനമരം, കണിയാമ്പറ്റ എന്നിവടങ്ങളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. വേങ്ങപ്പള്ളി ചാമുണ്ടം കോളനിയിലെ 49 പേരെ, വെള്ളം കയറിയതിനെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റി. ജില്ലയില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ ഭരണകൂടം നിയന്ത്രണം ഏര്‍പ്പെടുത്തി.
കാസര്‍ഗോഡ് തൃക്കണ്ണാട് മഴയെ തുടര്‍ന്ന് കെട്ടിടം തകര്‍ന്നു വീണു. പേരാവൂര്‍ തെറ്റുവഴിയില്‍ മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. കോഴിക്കോട് വാണിമേലില്‍ കനത്ത മഴയില്‍, വടക്കേ പറമ്പത്ത് കണ്ണന്റെ വീട് പൂര്‍ണമായും തകര്‍ന്നു. പേരാമ്പ്രയില്‍ വീടിന് മുകളില്‍ മരം വീണു. പൂനൂർ പുഴ കരകവിഞ്ഞൊഴുകുകയാണ്. മലപ്പുറത്തും മലയോര മേഖലയില്‍ ഒറ്റപ്പെട്ട മഴ തുടരുകയാണ്.തൃശൂര്‍ പനമുക്കില്‍ വഞ്ചിമറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.പനമുക്ക് സ്വദേശി ആഷിക്കാണ് മരിച്ചത്. ഇന്നലെ രാത്രി മുതല്‍ ശക്തമായി പെയ്ത മഴയ്ക്ക് എറണാകുളത്ത് ശമനമുണ്ട്. എറണാകുളം സൗത്ത് റെയില്വേസ്റ്റേഷന് സമീപത്ത് റോഡിലേക്ക് കടപുഴകി വീണ മരം, ഫയര്‍ഫോഴ്സ് എത്തി നീക്കം ചെയ്തു.