കനത്ത മഴയും മഞ്ഞുവീഴ്ചയും ; സൗദിയിൽ പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു

സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴയും മഞ്ഞുവീഴ്ചയും. പ്രധാന റോഡുകളിലും ഉത്തര തായിഫിലെ വിവിധ ജില്ലകളിലും കനത്ത മഞ്ഞു വീഴ്ച . ഉംറ സീസൺ ആയതിനാൽ റിയാദ് തായിഫ് റോഡിൽ നല്ല തിരക്കാണ്. മഞ്ഞു കൂനകൾ റോഡിൽ വീണതിനാൽ ഗതാഗതം തടസ്സപ്പെട്ടു. തായിഫിലെ ചിലയിടങ്ങളിൽ കനത്ത മഴയും ഉണ്ടായിരുന്നു.

നഗരസഭയും വിവിധ വകുപ്പുകളും ഏകോപനം നടത്തി റോഡുകളിലെ തടസ്സം ഒഴിവാക്കി ഗതാഗതം സുഗമമാക്കി. അൽ ശര്‍ഖിയ്യ, അൽ ഹല്‍ഖ ജില്ലകളിൽ കനത്ത ആലിപ്പഴം വർഷം ഉണ്ടായി. വരും ദിവസങ്ങളിൽ രാജ്യത്ത് മിതശീത കാലാവസ്ഥ ദൃശ്യമാകുമെന്നും, ചാറ്റൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. റിയാദ് അല്‍ഖസിം, ഹായിൽ, ദമാം തീരപ്രദേശങ്ങൾ എന്നിവിടങ്ങളിലും മഴ ലഭിക്കും.

Good morning everyone,

Torrential downpours of rain and hail, that least over two hours in Medina, Saudi Arabia The Al-Akhal route was blocked to due to large hail amounts.

Kind regards
KWT Dave pic.twitter.com/yVvSEmQqq0— Kernow Weather Team (@KWTWeather) April 20, 2023

WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment