വടക്കന്‍ ജില്ലകളില്‍ കനത്ത മഞ്ഞ് ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, കാരണം അറിയാം, നാളെയും മഞ്ഞ് തുടരും

വടക്കന്‍ ജില്ലകളില്‍ കനത്ത മഞ്ഞ് ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

ഏതാനും ദിവസത്തെ തുടര്‍ച്ചയായ കനത്ത മഴക്ക് ശേഷം വടക്കന്‍ കേരളത്തില്‍ വെയിലുദിച്ചു. ഇന്ന് രാവിലെ കോഴിക്കോട് മലപ്പുറം വയനാട് ജില്ലകളില്‍ കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെട്ടു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ മൂടല്‍ മഞ്ഞിനെതുടര്‍ന്ന് വിമാനങ്ങള്‍ വഴി തിരിച്ച് വിടുകയാണ്. കൊച്ചി കോയമ്പത്തൂര്‍ വിമാനത്താവളങ്ങളിലേക്കാണ് വിമാനം വഴി തിരിച്ചുവിടുന്നത്. ഇതോടെ യാത്രക്കാരും പ്രതിസന്ധിയിയിലായി.

ഇന്ന് രാവിലെ കോഴിക്കോട് തീരപ്രദേശങ്ങളിലും ശക്തമായ മഞ്ഞായിരുന്നു. ബേപ്പൂര്‍ തുറമുഖത്തിലും കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെട്ടു. സാധാരണ രീതിയില്‍ ഒക്ടോബറില്‍ മൂടല്‍മഞ്ഞ് ഉണ്ടാകാറില്ല. പ്രത്യേകിച്ച് തീരദേശ മേഖലയില്‍ . സാധാരണമായ പ്രതിഭാസമാണെന്ന് നാട്ടുകാര്‍ പറയുന്നു. തുലാവര്‍ഷം വരും മുന്‍പേ മഞ്ഞുകാലം തുടങ്ങിയോ എന്നാണ് പലരും സംശയിക്കുന്നത്. എന്നാല്‍ എന്താണ് കാരണമെന്ന് വായിക്കാം.

എന്താണ് പെട്ടെന്നുള്ള മൂടല്‍ മഞ്ഞിന് കാരണം?

കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായ കനത്ത മഴയാണ് വടക്കന്‍ കേരളത്തില്‍ ലഭിച്ചത്. പലപ്പോഴും അന്തരീക്ഷത്തിലെ ആപേക്ഷിക ആര്‍ദ്രത (Relative Humidity (RH) 99 ശതമാനം വരെ മെറ്റ്ബീറ്റ് വെതറിലെ ഹൈഗ്രോമീറ്ററില്‍ രേഖപ്പെടുത്തിയിരുന്നു. മഴ വിട്ടു നിന്ന് വെയില്‍ വന്നത് തിങ്കളാഴ്ചയാണ്.

ഇതോടെ പകല്‍ ആര്‍ദ്രതയില്‍ കുറവ് വന്നിരുന്നു. എന്നിരുന്നാലും പുലര്‍ച്ചെയും രാത്രിയും ആര്‍ദ്രത കൂടുന്നതാണ് കാണുന്നത്. 90 ശതമാനത്തിനു മുകളിലാണ് ആര്‍ദ്രത ഈ സമയങ്ങളിലുള്ളത്.

കനത്ത മഴക്ക് ശേഷം തണുത്ത അന്തരീക്ഷവും പെട്ടെന്നുള്ള വെയിലില്‍ ചൂടുപിടിക്കുന്ന ഭൗമോപരിതലത്തോട് ചേര്‍ന്നുള്ള ഭാഗവുമാണ് മൂടല്‍മഞ്ഞിന് കാരണമാകുന്നത്. Due Point കൂടുന്നതാണ് മൂടല്‍ മഞ്ഞ് രൂപപ്പെടുന്നതിലേക്ക് നയിക്കുന്നത്.

അന്തരീക്ഷത്തില്‍ ജലബാഷ്പത്തെ പരമാവധി ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ചൂടിനെയാണ് ഡ്യൂ പോയിന്റ് എന്നു പറയുന്നത്.

നാളെ എവിടെയൊക്കെ മഞ്ഞിന് സാധ്യത

കേരളത്തില്‍ നാളെയും (04/10/23) ശക്തമായ മൂടല്‍ മഞ്ഞുണ്ടാകുമെന്ന് മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകര്‍ പറയുന്നു. വടക്കന്‍ ജില്ലകളിലാണ് കൂടുതല്‍ പ്രദേശങ്ങളില്‍ മൂടല്‍ മഞ്ഞിന് സാധ്യതയെങ്കിലും തെക്കന്‍ ജില്ലകളിലും മഴ ഒഴിഞ്ഞതോടെ മൂടല്‍ മഞ്ഞുണ്ടാകും.

വിമാന ഗതാഗതത്തിന് ഭീഷണിയോ?

ഇന്നു (ചൊവ്വ) രാത്രി 10 ന് ശേഷ നാളെ രാവിലെ 8 വരെയാണ് മൂടല്‍ മഞ്ഞ് സാധ്യത. പുലര്‍ച്ചെയും അതിരാവിലെയും മഞ്ഞ് കനക്കും. കരിപ്പൂര്‍, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ നാളെ പുലര്‍ച്ചെയും അതിരാവിലെയും മഞ്ഞിന് സാധ്യതയുണ്ട്.

റണ്‍വേ കാഴ്ചാപരിധി കുറയും

റണ്‍വേ കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ ദൃശ്യപരത (Visibility) ഇല്ലെങ്കില്‍ വിമാനം തിരിച്ചു വിടേണ്ടിവരും. 0.5 മൈല്‍ അഥവാ 1,800 അടിയാണ് വിമാനം ഇറങ്ങാന്‍ ഉണ്ടായിരിക്കേണ്ട ഏറ്റവും കുറഞ്ഞ ദൃശ്യപരത. 200 അടി ഉയരത്തില്‍ വിമാനം എത്തുമ്പോള്‍ പൈലറ്റിന് റണ്‍വേ കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ ലാ്ന്റിങ് സാധ്യമാകില്ല.

വടക്കന്‍ ജില്ലകളില്‍  കനത്ത മഞ്ഞ് ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, കാരണം അറിയാം, നാളെയും മഞ്ഞ് തുടരും
tomorrow fog expected locations (Yelleow)

 

നാളത്തെ (04/10/23 4 Am) മഞ്ഞ് സാധ്യതാ പ്രദേശങ്ങള്‍

മലപ്പുറം, കോഴിക്കോട്, പൊന്നാനി, മണ്ണാര്‍ക്കാട്, ഒറ്റപ്പാലം, നിലമ്പൂര്‍, ബാലുശ്ശേരി, കരിപ്പൂര്‍ വിമാനത്താവളം, കണ്ണൂര്‍ വിമാനത്താവളം, മംഗലാപുരം വിമാനത്താവളം, കണ്ണൂര്‍ നടുവില്‍, പയ്യാവൂര്‍, തളിപ്പറമ്പ്, മട്ടന്നൂര്‍, തയ്യേനി, ചെര്‍പ്പുളശ്ശേരി, പൊരിങ്ങല്‍കുത്ത്, മൂവാറ്റുപുഴ, ഈരാറ്റുപേട്ട, കറുകച്ചാല്‍, കായംകുളം, മാവേലിക്കര, കൊട്ടാരക്കര, പുനലൂര്‍, പത്തനംതിട്ട, ശബരിമല, പമ്പ, നെടുമങ്ങാട്, പൊന്മുടി, കൊല്ലം ആയുര്‍.

Photo: Abdul Sathar

Metbeat Weather

Share this post

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment