Gulf weather 14/03/24: മാർച്ച് 17 വരെ സഊദിയിൽ മഴ സാധ്യത

Gulf weather 14/03/24: മാർച്ച് 17 വരെ സഊദിയിൽ മഴ സാധ്യത

മാർച്ച് 17 വരെ സഊദിയിൽ മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മഴക്കൊപ്പം ഇടിമിന്നലും സാധ്യതയെന്ന് NCM. അസീർ, ജസാൻ, ഖാസിം, ഈസ്റ്റേൺ പ്രൊവിൻസ്, മദീന, ഹൈൽ, നോർത്തേൺ ബോർഡേഴ്സ് തുടങ്ങിയ മേഖലകളിൽ ഇടിയോടുകൂടിയ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

ആലിപ്പഴ വർഷത്തിനും പൊടിക്കാറ്റിനും ഈ മേഖലകളിൽ സാധ്യതയുള്ളതായും കാലാവസ്ഥ കേന്ദ്രം. കൂടാതെ വെള്ളത്തിന്റെ കുത്തൊഴുക്കിന് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം എന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തായിഫ്, മെയ്സൻ, അഥാം, അൽ ബാഹ, തബൂക് തുടങ്ങിയ പ്രദേശങ്ങളിലും സമാനമായ കാലാവസ്ഥ അനുഭവപ്പെടാൻ സാധ്യതയുണ്ട്.

ശക്തമായ മഴ മുന്നറിയിപ്പ് സാധ്യത നിലനിൽക്കുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ. വെള്ളപ്പൊക്ക സാധ്യത പ്രദേശത്തുനിന്ന് മാറിനിൽക്കണമെന്നും, ജലാശയങ്ങളിൽ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചു.

Share this post

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment