gulf weather 08/04/24: ബുധനാഴ്ച വരെ കുവൈത്തിൽ മഴ തുടരും
ബുധനാഴ്ച വരെ മഴ തുടരുമെന്ന് കുവൈത്ത് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബുധനാഴ്ച വൈകുന്നേരത്തോടെ കാലാവസ്ഥ സാധാരണ നിലയിലാകുമെന്നും പകൽ ചൂടും വൈകുന്നേരം മിതമായ താപനിലയും ഉണ്ടാകുമെന്നും മേധാവി അബ്ദുൽ അസീസ് അൽ ഖറാവി പറഞ്ഞു.
ക്യുമുലസ് മേഘങ്ങളിലേക്കു നയിക്കുന്ന പല കാലാവസ്ഥയും രാജ്യത്തെ ബാധിച്ചതായി കാലാവസ്ഥാ നിരീക്ഷണം കേന്ദ്രം അറിയിച്ചു. മണിക്കൂറിൽ 60 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശും , തിരശ്ചീന ദൃശ്യപരത 1,000 മീറ്ററോളം ഉയരുമെന്നും തിരമാലകൾ ആറടിയിലധികം ഉയരുമെന്നും കുവൈറ്റ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞു.