തെരഞ്ഞെടുപ്പ് രാഷ്ടീയ, അന്തരീക്ഷ കാലാവസ്ഥ സമാനം, സൂക്ഷിച്ചില്ലെങ്കില്‍ സ്ഥാനാര്‍ഥികള്‍ക്ക് പണികിട്ടും

തെരഞ്ഞെടുപ്പ് രാഷ്ടീയ, അന്തരീക്ഷ കാലാവസ്ഥ സമാനം, സൂക്ഷിച്ചില്ലെങ്കില്‍ സ്ഥാനാര്‍ഥികള്‍ക്ക് പണികിട്ടും

കേരളത്തില്‍ വേനല്‍ കൊടുമ്പിരി കൊള്ളുമ്പോഴാണ് 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം ഇറങ്ങിയത്. ചൂടിന്റെ കാര്യത്തില്‍ പാലക്കാട് മുന്നിട്ടു നില്‍ക്കുമ്പോഴാണ് കേരളത്തില്‍ രാഷ്ട്രീയ പ്രചാരണ ചൂടും ഏറുന്നത്. ഇന്ന് പാലക്കാട് ജില്ലയിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മാപിനി അനുസരിച്ച് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത്. 38.8 ഡിഗ്രി സെല്‍ഷ്യസ്. തൊട്ടു പിന്നാലെ കൊല്ലം, പത്തനംതിട്ട ജില്ലകളും ചൂടിന്റെ കാര്യത്തില്‍ തന്നെ രണ്ടാംസ്ഥാനത്തുണ്ട്. 38.1 ഡിഗ്രി. കൊല്ലത്ത് ഇത്തവണ അന്തരീക്ഷത്തിലും തെരഞ്ഞെടുപ്പിലും തീ പാറുന്ന പോരാട്ടമാണ്.

സ്ഥാനാര്‍ഥികള്‍ക്ക് ചൂട് പണികൊടുക്കുമോ

ഈ മാസം 20 വരെ കേരളത്തില്‍ കടുത്ത ചൂടിനെ തുടര്‍ന്ന് കാലാവസ്ഥാ വകുപ്പ് വിവിധ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെയാണ് പൊരിവെയിലിലും പ്രചാരണം കൊഴുക്കുന്നത്. വിജ്ഞാപനം വന്നതോടെ ഇനി സ്ഥാനാര്‍ഥികള്‍ക്കും രാ്ഷ്ട്രീയ പാര്‍ട്ടികള്‍ക്കും രാവും പകലും വിശ്രമമില്ലാത്ത ഓട്ടമാണ്. അന്തരീക്ഷസ്ഥിതി അപ്‌ഡേറ്റ് ചെയ്തില്ലെങ്കില്‍ ഇവര്‍ പണികിട്ടുമെന്ന് മെറ്റ്ബീറ്റ് വെതര്‍ ഓര്‍മിപ്പിക്കുകയാണ്. ആരോഗ്യ വകുപ്പും വേനല്‍ ചൂടുമായി ആരോഗ്യ പ്രശ്‌നങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പ്രചാരണ വാഹനത്തിനു പിന്നാലെ പണിതരാന്‍ ഇവരുമുണ്ട്

മതിയായ വിശ്രമവും വെള്ളംകുടിയും ഇല്ലെങ്കില്‍ സ്ഥാനാര്‍ഥികള്‍ക്ക് സൂര്യന്‍ പണികൊടുക്കും. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മാധ്യമപ്രവര്‍ത്തകരും ആരോഗ്യം നോക്കിയില്ലെങ്കില്‍ സൂര്യാഘാതം, നിര്‍ജലീകരണം, മഞ്ഞപിത്തം തുടങ്ങി ആരോഗ്യ പ്രശ്‌നങ്ങള്‍ അനേകം പ്രചാരണ വാഹനത്തിനു പിന്നാലെ അണിനിരക്കും.

രാജ്യത്താകമാനം രാഷ്ട്രീയ കാലാവസ്ഥ

രാജ്യത്തുടനീളം രാഷ്ട്രീയ കാലാവസ്ഥ മാറുമോയെന്നാണ് ഏവരും ഈ തെരഞ്ഞെടുപ്പില്‍ ഉറ്റുനോക്കുന്നത്. ഡല്‍ഹിയില്‍ ഉള്‍പ്പെടെ ശൈത്യം വിടവാങ്ങി ചൂടിലേക്ക് മാറുകയാണ്. മധ്യ ഇന്ത്യയില്‍ ചൂടേറി തുടങ്ങി. ദക്ഷിണേന്ത്യ വറച്ചട്ടിയിലുമാണ്. രാജ്യത്ത് ഏറ്റവും ചൂടേറിയ പ്രദേശമെന്ന പട്ടികയില്‍ നിന്ന് ആന്ധ്രാപ്രദേശ് ഉടനെയൊന്നും പിന്നോട്ടു പോകുമെന്ന് തോന്നുന്നില്ല. ഇന്‍ഡ്യാ സഖ്യത്ത് ഏറെ പ്രതീക്ഷയുള്ളത് ദക്ഷിണേന്ത്യയിലാണ്. അവിടെ ചനമുണ്ടാക്കാന്‍ എന്‍.ഡി.എ പഠിച്ച പണി പതിനെട്ടും പയറ്റുന്നുണ്ട്. അക്ഷരാര്‍ഥത്തില്‍ ഇന്ത്യയില്‍ ഏറ്റവും അന്തരീക്ഷ ചൂട് അനുഭവപ്പെടുന്ന ദക്ഷിണേന്ത്യയില്‍ തന്നെയാണ് ഇത്തവണ രാഷ്ട്രീയ പോരാട്ടത്തിനും ചൂടു പിടിക്കുന്നത്.

ഫലം വന്നാല്‍ ഡല്‍ഹിയില്‍ ചൂടേറും

പശ്ചിമവാതത്തിന്റെയും അന്തരീക്ഷത്തിലെ ഉയര്‍ന്ന മണ്ഡലങ്ങളിലെ ശൈത്യക്കാറ്റ്, ജെറ്റ് സ്ട്രീം പ്രതിഭാസങ്ങളുടെ സ്വാധീനവും മൂലം ഡല്‍ഹി , ഉത്തര്‍പ്രദേശ് ഉള്‍പ്പെടുന്ന ഹിന്ദി ഹൃദയഭൂമി ചൂടു കൂടി വരുന്നതേയുള്ളൂ. കേരളത്തില്‍ ജൂണില്‍ മഴയെത്തി തെരഞ്ഞെടുപ്പ് ഫലം വന്നശേഷമാണ് ഡല്‍ഹിയില്‍ ചൂടുകാലം തുടങ്ങുക. അപ്പോഴേക്കും പുതിയ സര്‍ക്കാര്‍ രൂപീകരണത്തിന്റെ ചൂടും അവിടെ ഉയരും. ചുരുക്കി പറഞ്ഞാല്‍ രാഷ്ട്രീയ ചൂടിനൊപ്പമാകും ഇത്തവണ അന്തരീക്ഷച്ചുടു കൂടും. ഇത്തവണ എന്‍.ഡി.എയെ നേരിടാന്‍ കോണ്‍ഗ്രസ് ഒറ്റയ്ക്കല്ല. മതേതര കക്ഷികളെല്ലാം ചേര്‍ന്ന ഇന്‍ഡ്യാ സഖ്യം ഒന്നിച്ചാണ് ഭരണം തിരിച്ചു പിടിക്കാന്‍ ശ്രമിക്കുന്നത്. കേരളത്തില്‍ ജൂണില്‍ മഴ പെയ്താലും പൊടിപാറും ഡല്‍ഹിയില്‍ എന്നുറപ്പാണ്.

ഏഴു ഘട്ടം വേനല്‍ച്ചൂടില്‍

ഏപ്രില്‍ 19 മുതല്‍ ജൂണ്‍ ഒന്നുവരെ ഏഴു ഘട്ടങ്ങളിലായാണ് ഇത്തവണ തെരഞ്ഞെടുപ്പ് നടക്കുക. 543 ലോക്‌സഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് മുഴുക്കെ ഈ സമയത്താണ് നടക്കുക. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും മഴ വിട്ടു നിന്ന് ചൂടു കൂടുന്ന സമയം. ഇക്വിനോക്‌സ് എന്ന വിഷുവത്തിന് ശേഷം സൂര്യന്‍ ഇന്ത്യയ്ക്കു നേരെ കത്തിജ്വലിക്കുന്ന സമയമാണിത്.

കേരളത്തില്‍ വേനല്‍ മഴയും കനലൊരു തരിയും

വിഷുവിന് ശേഷം വേനല്‍മഴ സജീവമാകുന്ന സമയത്താണ് കേരളത്തില്‍ ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുക. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തിലാണ് ഇത്തവണ കേരളത്തില്‍ തെരഞ്ഞെടുപ്പ്. ഏപ്രില്‍ 19 നാണ് ആദ്യഘട്ടം. വിഷുവിന് ശേഷം വേനല്‍ മഴ ലഭിച്ചു തുടങ്ങി ചൂടിന് നേരിയ ആശ്വാസമാകുമ്പോഴാണ് തെരഞ്ഞെടുപ്പ് വരിക. തെരഞ്ഞെടുപ്പ് ദിവസം കിഴക്കന്‍ മേഖലകളില്‍ ഇടിയോടെ വേനല്‍ മഴക്ക് സാധ്യതയുണ്ട്. ഒരാഴ്ച മുന്‍പ് ഏതെല്ലാം ജില്ലകളെ വേനല്‍മഴ ലഭിക്കുമെന്ന് പറയാനാകും. കാലാവസ്ഥാ അപ്‌ഡേഷനുകള്‍ക്ക് metbeatnews.com സന്ദര്‍ശിക്കാം.

കേരളത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനാണ് മുന്‍തൂക്കം. ആലപ്പുഴയിലെ ഒരു സീറ്റു മാത്രമാണ് എല്‍.ഡി.എഫിനുള്ളത്. കനലൊരു തരിയും ഇത്തവണത്തെ വേനല്‍മഴക്കാലത്തെ തെരഞ്ഞെടുപ്പില്‍ കെട്ടുപോകുമെന്നാണ് യു.ഡി.എഫ് കേന്ദ്രങ്ങള്‍ കണക്കുകൂട്ടുന്നത്. പക്ഷേ, ഇടിവെട്ടി പെയ്യുന്ന വേനല്‍ മഴയില്‍ കൂണ്‍ മുളച്ചുപൊങ്ങും പോലെ അപ്രതീക്ഷിത സീറ്റുകള്‍ തിരിച്ചുപിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് എല്‍.ഡി.എഫ് ക്യാംപുകള്‍. ഏതായാലും കാലാവസ്ഥ പോലെ തന്നെ ചൂടേറിയ പോരാട്ടം കേരളത്തില്‍ ഉണ്ടാകുമോയെന്ന് കാത്തിരുന്ന് കാണേണ്ടതാണ്.

വോട്ടെണ്ണല്‍ വരുമ്പോഴേക്കും ജൂണ്‍ 4 ന് കാലവര്‍ഷം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്‍നിനോ ലാനിനയിലേക്ക് പോകില്ലെങ്കിലും എന്‍സോ ന്യൂട്രലിലാകും തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍. ഏഴാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ജൂണ്‍ 1 നാണ് സാധാരണ കാലവര്‍ഷം കേരളത്തില്‍ എത്തേണ്ടത്. പക്ഷേ ഇത്തവണ വോട്ടെടുപ്പ് തിരക്കില്‍ കാലവര്‍ഷം കയറിവരില്ല. ഫലപ്രഖ്യാപനം കൂടി വന്നശേഷമാകും ഇപ്പോഴത്തെ സൂചന പ്രകാരം കാലവര്‍ഷം കേരളത്തില്‍ എത്തുകയുള്ളൂ. വിവിധ ഘട്ടങ്ങളില്‍ ഏതെല്ലാം സംസ്ഥാനത്താണ് തെരഞ്ഞെടുപ്പ് എന്ന് വിശദമായി വായിക്കാം.

ഒന്നാംഘട്ടം തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍ (ഏപ്രില്‍ 19)

അരുണാചല്‍ പ്രദേശ്  ഏപ്രില്‍ 19ന് രണ്ടുസീറ്റുകളിലേക്കുമുള്ള തിരഞ്ഞെടുപ്പ് നടക്കും.  
അസം – അസമിലെ ആകെ സീറ്റുകള്‍ 14 ആണ്. മൂന്നുഘട്ടമായിട്ടാണ് അസമില്‍ തിരഞ്ഞെടുപ്പ്. ഇതില്‍ അ!ഞ്ചുസീറ്റുകളിലേക്ക് ഏപ്രില്‍ 19ന് തിരഞ്ഞെടുപ്പ് നടക്കും. 
ബിഹാര്‍– ബിഹാറിലെ ആകെ സീറ്റുകളുടെ എണ്ണം 40 ആണ്. ഏഴുഘട്ടമായിട്ടാണ് ബിഹാറില്‍ തിരഞ്ഞെടുപ്പ്. ആദ്യ ഘട്ടത്തില്‍ 4 സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കും. 
ഛത്തിസ്?ഗഡ് – മൂന്നുഘട്ടങ്ങളായിട്ടാണ് ഛത്തിസ്?ഗഡില്‍ തിരഞ്ഞെടുപ്പ് നടക്കുക. ആകെയുള്ള 11 ലോക്‌സഭാ സീറ്റുകളില്‍ ഒരു സീറ്റിലേക്ക് ഏപ്രില്‍ 19ന് തിരഞ്ഞെടുപ്പ് നടക്കും. 
മധ്യപ്രദേശ് – ആകെ 29 സീറ്റുകളുള്ള മധ്യപ്രദേശില്‍ ഒന്നാംഘട്ട വോട്ടെടുപ്പിന്റെ ഭാഗമാകുന്നത് ആറെണ്ണമാണ്. 
മഹാരാഷ്ട്ര – അഞ്ചുഘട്ടങ്ങളായിട്ടാണ് മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ്. ആകെയുള്ള 48 സീറ്റുകളില്‍ അഞ്ചുസീറ്റുകളിലേക്ക് ഒന്നാംഘട്ടം വോട്ടെടുപ്പ് നടക്കും. 
മണിപുര്‍– മണിപ്പുരിലെ രണ്ടുസീറ്റുകളിലേക്കുള്ള തിര!ഞ്ഞെടുപ്പും ഏപ്രില്‍ 19ന് നടക്കും. അതില്‍ ഒരു മണ്ഡലത്തില്‍ ഒന്നും രണ്ടും ഘട്ടങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കും. 
മിസോറം – ഒന്നാം ഘട്ട തിരഞ്ഞെടുപ്പില്‍ മിസോറമിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കും. 
നാഗലാന്‍ഡ്– ഏപ്രില്‍ 19ന് ഇവിടേക്കുള്ള തിരഞ്ഞെടുപ്പ് നടക്കും. 
രാജസ്ഥാന്‍ – രണ്ടുഘട്ടമായിട്ടാണ് രാജസ്ഥാന്‍ ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുക. ആകെയുള്ള 25 സീറ്റില്‍ 12 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ആദ്യഘട്ടത്തില്‍ നടക്കും. 
സിക്കിം – സിക്കിമിലേക്ക് ആദ്യഘട്ടത്തില്‍ തന്നെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകും. 
തമിഴ്‌നാട് – തമിഴ്‌നാട്ടിലെ 39 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ആദ്യഘട്ടത്തില്‍ പൂര്‍ത്തിയാകും. 
തെലങ്കാന – തെലങ്കാനയിലെ 17 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പും ആദ്യഘട്ടത്തില്‍ പൂര്‍ത്തിയാകും. 
ത്രിപുര – രണ്ടുഘട്ടമായിട്ടാണ് ത്രിപുരയില്‍ തിരഞ്ഞെടുപ്പ് നടക്കുക. രണ്ടുസീറ്റുകളില്‍ ഒന്ന് ഏപ്രില്‍ 19ന് തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കും. 
ഉത്തര്‍പ്രദേശ് – 80 സീറ്റുകളാണ് ഉത്തര്‍പ്രദേശില്‍ ആകെയുള്ളത്. ഇതില്‍ ആദ്യഘട്ടത്തില്‍ എട്ടുസീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പാണ് നടക്കുക. 
ഉത്തരാഖണ്ഡ്– ആദ്യഘട്ടത്തില്‍ ഉത്തരാഖണ്ഡിലെ അഞ്ചുസീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകും. 
പശ്ചിമബംഗാള്‍ – 42 സീറ്റുകളില്‍ ഏഴുഘട്ടങ്ങളായാണ് ഇവിടെ തിരഞ്ഞെടുപ്പ് നടക്കുക. അതില്‍ ആദ്യഘട്ടത്തില്‍ മൂന്നുസീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കും. 
ആന്‍ഡമാന്‍ നിക്കോബര്‍– ആദ്യഘട്ടത്തില്‍ ഇവിടെ തിരഞ്ഞെടുപ്പ് നടക്കും. 
ജമ്മു കശ്മീര്‍ – ജമ്മു കശ്മീരിലെ അഞ്ച് ലോക്‌സഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് അഞ്ചുഘട്ടമായാണ് നടക്കുക. ഏപ്രില്‍ 19ന് ഒരു സീറ്റിലേക്കായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. 
ലക്ഷദ്വീപ് – ഒരു സീറ്റിലേക്ക് ആദ്യഘട്ടത്തില്‍ തന്നെ തിരഞ്ഞെടുപ്പ് നടക്കും. 
പുതുച്ചേരി – പുതുച്ചേരി ലോക്‌സഭാ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് ആദ്യഘട്ടത്തില്‍ പൂര്‍ത്തിയാകും. 

രണ്ടാംഘട്ടം തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍ (ഏപ്രില്‍–26)

അസം – ആകെ 14 സീറ്റില്‍ അഞ്ചുസീറ്റിലേക്ക് രണ്ടാംഘട്ടം തിരഞ്ഞെടുപ്പ്
ബിഹാര്‍– ആകെയുള്ള 40 സീറ്റില്‍ അഞ്ചുസീറ്റിലേക്ക് രണ്ടാംഘട്ടം തിരഞ്ഞെടുപ്പ്
ഛത്തിസ്?ഗഡ്– പതിനൊന്നുസീറ്റില്‍ മൂന്നുസീററിലേക്ക് രണ്ടാംഘട്ടം തിരഞ്ഞെടുപ്പ് നടക്കും. 
കര്‍ണാടക– 28–ല്‍ പതിനാല് സീറ്റിലേക്ക് രണ്ടാംഘട്ടം തിരഞ്ഞെടുപ്പ് നടക്കും. 
കേരളം – ഇരുപത് സീറ്റിലേക്കുളള തിരഞ്ഞെടുപ്പും രണ്ടാംഘട്ടം പൂര്‍ത്തിയാകും 
മധ്യപ്രദേശ്– 29–ല്‍ ഏഴുസീറ്റിലേക്ക് തിരഞ്ഞെടുപ്പ് നടക്കും
മഹാരാഷ്ട്ര– ആകെയുള്ള 48–ല്‍ എട്ടുസീറ്റിലേക്ക് രണ്ടാംഘട്ടം 
മണിപ്പുര്‍ – മണിപ്പൂരിലെ രണ്ടുസീറ്റില്‍ ഒരു സീറ്റിലേക്ക് ഒന്നും രണ്ടും ഘട്ടമായി തിരഞ്ഞെടുപ്പ് നടക്കും. 
രാജസ്ഥാന്‍– 25–ല്‍ 13 സീറ്റിലേക്ക് രണ്ടാംഘട്ടം തിരഞ്ഞെടുപ്പ് നടക്കും 
ത്രിപുര– രണ്ടുസീറ്റില്‍ ഒന്നില്‍ രണ്ടാംഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കും. 
ഉത്തര്‍പ്രദേശ് – 80ല്‍ എട്ടുസീറ്റിലേക്ക് രണ്ടാംഘട്ടം തിരഞ്ഞെടുപ്പ്
പശ്ചിമബംഗാള്‍ – 42–ല്‍ മൂന്നുസീറ്റിലേക്ക് രണ്ടാംഘട്ടം തിരഞ്ഞെടുപ്പ്
ജമ്മുകശ്മീര്‍ – ആകെയുളള അഞ്ചു സീറ്റില്‍ ഒരു സീറ്റിലേക്ക്  തിരഞ്ഞെടുപ്പ് നടക്കും 

ഈ സീറ്റുകളിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 28 ആണ്. പിന്‍വലിക്കാനുള്ള അവസാന തീയതി ഏപ്രില്‍ എട്ടും.

മൂന്നാംഘട്ടം തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍ (മെയ് ഏഴ്)

മൂന്നാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന സീറ്റുകളില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 19 ആണ്. ഏപ്രില്‍ 22 ആണ് പിന്‍വലിക്കാനുള്ള അവസാന തീയതി.

അസം– നാല് ലോക്‌സഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് മൂന്നാംഘട്ടത്തില്‍ നടക്കും 
ബിഹാര്‍– മുപ്പതില്‍ ഏഴുസീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് മൂന്നാംഘട്ടത്തില്‍ നടക്കും. 
ഛത്തിസ്?ഗഡ് – പതിനൊന്നില്‍ ഏഴുസീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് മൂന്നാംഘട്ടം നടക്കും. ഇതോടെ ഇവിടെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകും 
ഗോവ– ഗോവയിലെ രണ്ടുസീറ്റുകളിലേക്കും മൂന്നാംഘട്ടം തിരഞ്ഞെടുപ്പ് നടക്കും
ഗുജറാത്ത് – 26 സീറ്റുകളിലേക്കുമുള്ള തിരഞ്ഞെടുപ്പ് മൂന്നാംഘട്ടം പൂര്‍ത്തിയാകും
കര്‍ണാടക– ബാക്കിയുള്ള 14 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് മൂന്നാംഘട്ടം നടക്കും. ഇതോടെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകും. 
മധ്യപ്രദേശില്‍ എട്ടുസീറ്റുകളിലാണ് മൂന്നാംഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുക. 
മഹാരാഷ്ട്ര– അഞ്ചുഘട്ടമായിട്ട് തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്ത് മൂന്നാംഘട്ടം 11 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക. 
ഉത്തര്‍പ്രദേശ്– 80 സീറ്റുകളില്‍ 10 സീറ്റുകളിലേക്ക് മൂന്നാംഘട്ടം തിരഞ്ഞെടുപ്പ് നടക്കും. 
പശ്ചിമബംഗാള്‍ – മൂന്നാംഘട്ടം സംസ്ഥാനത്തെ നാലുസീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക. 
ദാമന്‍ദിയു– രണ്ടുസീറ്റുകളിലേക്കും മൂന്നാംഘട്ടം തിരഞ്ഞെടുപ്പ് നടക്കും. 
ജമ്മു കശ്മീര്‍ – ബാക്കിയുള്ള മൂന്നുസീറ്റില്‍ ഒരു സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കും.

നാലാംഘട്ടം വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍ ( മെയ് 13)

96 സീറ്റുകളിലേക്കാണ് നാലാം ഘട്ടം തിരഞ്ഞെടുപ്പ് നടക്കുന്നത്. ഈ സീറ്റുകളിലേക്ക് നാമനിര്‍ദേശം സമര്‍പ്പിക്കേണ്ട അവസാന തീയതി ഏപ്രില്‍ 25 ആണ്. ഏപ്രില്‍ 29 ആണ് പിന്‍വലിക്കാനുള്ള അവസാന തീയതി.

ആന്ധ്രപ്രദേശ് – 25 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പും നാലാംഘട്ടത്തില്‍ പൂര്‍ത്തിയാകും
ബിഹാര്‍ – അഞ്ചുസീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കും 
ജാര്‍ഖണ്ഡ് – 14–ല്‍ നാലുസീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് നാലാംഘട്ടത്തില്‍
മധ്യപ്രദേശ്– 29–ല്‍ ബാക്കിയുള്ള എട്ടുസീറ്റില്‍ തിരഞ്ഞെടുപ്പ് നടക്കും. സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് നാലാംഘട്ടത്തോടെ പൂര്‍ത്തിയാകും. 
മഹാരാഷ്ട്ര – നാലാംഘട്ടം മഹാരാഷ്ട്രയിലെ 11 സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കും. 
ഒഡീഷ– നാലാംഘട്ടത്തിലാണ് ഒഡീഷയില്‍ തിരഞ്ഞെടുപ്പ് ആരംഭിക്കുന്നത്. 21ല്‍ നാലുസീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കും. 
തെലങ്കാന– തെലങ്കാനയിലെ 17 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് നടക്കും 
ഉത്തര്‍പ്രദേശ് – 13 സീറ്റുകളിലേക്കാണ് നാലാംഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുക. 
പശ്ചിമബംഗാള്‍ – എട്ടുസീറ്റുകളിലേക്കാണ് നാലാംഘട്ടം തിരഞ്ഞെടുപ്പ് നടക്കുക. 
ജമ്മു കശ്മീര്‍ – ബാക്കിയുള്ള രണ്ടുസീറ്റില്‍ ഒരു സീറ്റിലേക്ക് തിരഞ്ഞെടുപ്പ് നടക്കും. 

അഞ്ചാംഘട്ടം തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍ (മെയ് 20)

അഞ്ചാം ഘട്ടം 49 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 20നാണ് അഞ്ചാംഘട്ട തിരഞ്ഞെടുപ്പ്. സ്ഥാനാര്‍ഥികള്‍ക്ക് മെയ് മൂന്നുവരെ നാമനിര്‍ദേശം സമര്‍പ്പിക്കാം. പിന്‍വലിക്കാനുള്ള അവസാന തീയതി മെയ് ആറാണ്.

ബിഹാര്‍ – അഞ്ചാംഘട്ടം ബിഹാറിലെ അഞ്ചുസീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക

ജാര്‍ഖണ്ഡ് – ജാര്‍ഖണ്ഡിലെ ആകെ 14 സീറ്റുകളിലേക്ക് നാലുഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക. ഇതില്‍ മൂന്നുസീറ്റുകളിലേക്ക് അഞ്ചാംഘട്ടം തിരഞ്ഞെടുപ്പ് നടക്കും.

മഹാരാഷ്ട്ര– അഞ്ചാംഘട്ടത്തോടെ മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് പൂര്‍ണമാകും. അവസാനഘട്ടത്തില്‍ 13 സീറ്റുകളിലേക്കാണ് ഇവിടെ തിരഞ്ഞെടുപ്പ് നടക്കുന്നത്.

ഒഡീഷ – 21 സീറ്റുകളില്‍ അഞ്ചുസീറ്റുകളിലാണ് അഞ്ചാം ഘട്ടം തിരഞ്ഞെടുപ്പ് നടക്കുന്നത്.

ഉത്തര്‍പ്രദേശ് – അഞ്ചാംഘട്ടം 14 സീറ്റുകളില്‍ ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് നടക്കും.

പശ്ചിമബംഗാള്‍ – അഞ്ചാംഘട്ടം ഏഴുസീറ്റിലേക്കാണ് തിരഞ്ഞെടുപ്പ്.

ജമ്മു കശ്മീര്‍ – ബാക്കിയുള്ള സീറ്റില്‍ അഞ്ചാം ഘട്ടം തിരഞ്ഞെടുപ്പ് നടക്കും.

ലഡാക്ക് – മെയ് 20 നാണ് കേന്ദ്ര ഭരണപ്രദേശമായ ലഡാക്കിലെ ഒരു സീറ്റിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്.

ആറാം ഘട്ടം വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍ ( മെയ് 25)

57 സീറ്റുകളിലേക്കാണ് ആറാംഘട്ടം തിരഞ്ഞെടുപ്പ് നടക്കുന്നത്. ഈ സീറ്റുകളിലേക്ക് നാമനിര്‍ദേശം സമര്‍പ്പിക്കേണ്ട അവസാന തീയതി മെയ് ആറാണ്. മെയ് ഒന്‍പതാണ്പിന്‍വലിക്കാനുള്ള അവസാന തീയതി.

ബിഹാര്‍ – ആറാം ഘട്ടത്തില്‍ എട്ടുസീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക.

ഹരിയാന– ഹരിയാനയിലെ പത്തുസീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് മെയ് 25ന് നടക്കും.

ജാര്‍ഖണ്ഡ് – ആറാം ഘട്ടത്തില്‍ നാലു ലോക്‌സഭാ മണ്ഡലങ്ങളിലാണ് ഇവിടെ തിരഞ്ഞെടുപ്പ് നടക്കുക.

ഒഡീഷ – 21–ല്‍ ആറുസീറ്റുകളിലേക്ക് ആറാംഘട്ടം തിരഞ്ഞെടുപ്പ് നടക്കും.

ഉത്തര്‍പ്രദേശ് – 14 സീറ്റുകളിലേക്കാണ് ഉത്തര്‍പ്രദേശില്‍ ആറാംഘട്ടം വോട്ടെടുപ്പ് നടക്കുക.

പശ്ചിമബംഗാള്‍ – ഏഴുസീറ്റുകളില്‍ തിരഞ്ഞെടുപ്പ് നടക്കും.

ഡല്‍ഹി – തലസ്ഥാനത്തെ ഏഴുസീറ്റുകളിലേക്കും മെയ് 25ന് തിരഞ്ഞെടുപ്പ് നടക്കും.

ഏഴാം ഘട്ടം വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍ ( ജൂണ്‍ 1)

57 സീറ്റുകളിലേക്കാണ് ഏഴാം ഘട്ടം തിരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 14 വരെ സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. മെയ് പതിനേഴുവരെയാണ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി.

ബിഹാര്‍ – എട്ടുസീറ്റുകളിലേക്കാണ് ജൂണ്‍ ഒന്നിന് ബിഹാറില്‍ തിരഞ്ഞെടുപ്പ് നടക്കുക

ഹിമാചല്‍ പ്രദേശ് – നാലുസീറ്റിലേക്കുള്ള തിരഞ്ഞെടുപ്പും ഏഴാംഘട്ടത്തില്‍ നടക്കും.

ജാര്‍ഖണ്ഡ് – മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഏഴാംഘട്ടം പൂര്‍ത്തിയാകും

ഒഡീഷ – 21–ല്‍ ബാക്കിയുള്ള ആറ് മണ്ഡലങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കും.

ഉത്തര്‍പ്രദേശ് – 13 ലോക്‌സഭാ മണ്ഡലങ്ങളിലേക്ക് അവസാനഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കും.

പശ്ചിമബംഗാള്‍ – ഒന്‍പതുസീറ്റുകളിലേക്കാണ് അവസാനഘട്ടത്തില്‍ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഏഴ് ഘട്ടത്തിലും പശ്ചിമബംഗാളില്‍ തിരഞ്ഞെടുപ്പുണ്ട്.

ചണ്ഡിഗഡ് – ജൂണ്‍ ഒന്നിന് കേന്ദ്ര ഭരണപ്രദേശമായ ചണ്ഡിഗഡിലെ ഏക സീറ്റിലേക്ക് തിരഞ്ഞെടുപ്പ് നടക്കും.

ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം- 2024 വിജ്ഞാപനത്തിന്റെ Pdf ന് വേണ്ടി ഇവിടെ ക്ലിക്ക് ചെയ്യുക

Metbeat News

Share this post

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment