കേരളത്തിൽ അതിതീവ്രമഴ കൂടുന്നുവെന്ന് നിരീക്ഷണം. കാലാവസ്ഥാ ശാസ്ത്രജ്ഞൻ റോക്സി മാത്യു കോൾ ആണ് ഇക്കാര്യം അറിയിച്ചത്. 1950 മുതൽ 2021 വരെയുള്ള കണക്ക് പ്രകാരമാണിത്. മധ്യ കേരളത്തിലാണ് അതിതീവ്ര മഴ പ്രധാനമായും കൂടുന്നത്. കാലാവസ്ഥ വ്യതിയാനമാണ് ഇതിന് പ്രധാന കാരണം. വരും വർഷങ്ങളിൽ അതിതീവ്രമഴയുടെ എണ്ണവും ശക്തിയും വ്യാപ്തിയും വർദ്ധിക്കുമെന്നും അദ്ദേഹം പറയുന്നു.
ഇതുവരെയുള്ള കണക്ക് അനുസരിച്ച് അതിതീവ്രമഴ ഏറ്റവും കൂടിയിരിക്കുന്നത് മദ ധ്യ കേരളത്തിലാണ്. ഇടുക്കി, കോട്ടയം, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഇത്തരം എക്സ്ട്രീം ഇവന്റുകൾ വർധിച്ചതായി കാലാവസ്ഥ വകുപ്പിന്റെ കണക്കുകൾ പറയുന്നു.
തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകൾക്കിടയിലുള്ള പ്രദേശങ്ങളിലും കണ്ണൂർ ജില്ലയിലും അതിതീവ്ര മഴ കൂടിയിട്ടുണ്ടെന്നും കണക്ക് സൂചിപ്പിക്കുന്നു. കൂടുതൽ അറിയാനും പരിഹാരമാർഗങ്ങൾ തേടുവാനും ഈ വീഡിയോ കാണുക.

Tags: central kerala , climate change , extream rainfall , roxy mathew koll , കാലാവസ്ഥ വ്യതിയാനം , മധ്യ കേരളത്തിൽ തീവ്ര മഴ കൂടുന്നു
Related Posts
Agriculture, Climate, Environment - 9 months ago
യു.എസിലെ കാട്ടു തീ ; ഒരു മരണം
Agriculture, Experts Articles - 4 months ago
LEAVE A COMMENT