കാലാവധി കഴിഞ്ഞ കാലാവസ്ഥാ ഉപഗ്രഹം കടലിൽ വീഴ്ത്തി

കാലാവസ്ഥാ പ്രവചനത്തിന് കാറ്റിനെ കുറിച്ച് പഠിക്കാൻ അയച്ച ഉപഗ്രഹം കാലാവധി പൂർത്തിയാക്കിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം കടലിൽ പതിച്ചു. യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ
European Space Agency (ESA)

1360 കിലോഗ്രാം ഭാരമുള്ള Aeolus ഉപഗ്രഹമാണ് വെള്ളിയാഴ്ച രാത്രി അറ്റ്‌ലാന്റിക് സമുദ്രത്തിൽ പതിച്ചത്. അന്തരീക്ഷത്തിലെ വിവിധ ഉയരങ്ങളിലെ കാറ്റിനെ കുറിച്ചായിരുന്നു ഉപഗ്രഹം പ്രധാനമായും പഠിച്ചിരുന്നത്. ഇത് കാലാവസ്ഥാ പ്രവചനത്തെ ഏറെ സഹായിച്ചു. മൂന്നു വർഷമായിരുന്നു കാലാവധി. 2018 ലാണ് വിക്ഷേപണം നടന്നത്.എയർബസിലെ ബ്രിട്ടീഷ് എൻജിനീയർമാരാണ് ഈ ഉപഗ്രഹം നിർമിച്ചത്. 320 കി.മി അകലെയുള്ള ഭ്രമണപഥത്തിലായിരുന്നു ഉപഗ്രഹം ഭ്രമണം ചെയ്തിരുന്നത്. മൂന്നു വർഷമാണ് കാലാവധി നിശ്ചയിച്ചിരുന്നതെങ്കിലും അഞ്ചുവർഷം ഇത് പ്രവർത്തിച്ചു.

പതിയെ താഴ്ത്തി കടലിൽ വീഴ്ത്തി

ഈ ഉപഗ്രഹത്തിലെ വിന്റ് മാപ്പിങ് ലേസർ (wind-mapping laser) സംവിധാനം ലോകത്തെ കാലാവസ്ഥാ പ്രവചനത്തെ ഏറെ സഹായിച്ചു. ഇന്ധനം തീർന്നതും കാലാവധി കഴിഞ്ഞതോടെയും ഉപഗ്രഹത്തെ ഭൂമിയിൽ വീഴ്ത്താൻ ശ്രമം നേരത്തെ തുടങ്ങിയിരുന്നു. 320 കി.മി ഉയരത്തിലുള്ള ഭ്രമണപഥത്തിൽ നിന്ന് 280 കി.മി ഉയരത്തിലെ ഭ്രമണപഥത്തിലേക്ക് താഴ്ന്നു. ജർമനിയിലെ Darmstadt ലുള്ള ESA’s mission control centre ൽ നിന്നാണ് ഈ ഉപഗ്രഹത്തെ നിയന്ത്രിച്ചിരുന്നത്. തുടർന്ന് 150 കി.മി ഉയരത്തിലെത്തിച്ചു. ഭൂമിക്ക് മുകളിൽ 80 കി.മി ഉയരത്തിലെത്തിയപ്പോൾ ഉപഗ്രഹം കത്താൻ തുടങ്ങി. ജനവാസ കേന്ദ്രങ്ങളിൽ ഉപഗ്രഹാവശിഷ്ടങ്ങൾ വീഴുമോയെന്ന് ആശങ്കയുണ്ടായിരുന്നു. ഭൂമിയുടെ മുകളിൽ 75 കി.മി ഉയരത്തിൽ നിന്ന് കടലിൽ വീഴാൻ അഞ്ചു മണിക്കൂറാണ് എടുത്തത്.

Leave a Comment