യുഎഇയിൽ ഓഗസ്റ്റിൽ രണ്ട് സൂപ്പര്‍ മൂണുകള്‍ ദര്‍ശിക്കാം

അഷറഫ് ചേരാപുരം

യു.എ.ഇയില്‍ ഓഗസ്റ്റിൽ രണ്ട് സൂപ്പര്‍ മൂണുകള്‍ ദർശിക്കാ. ഓഗസ്റ്റ് ഒന്ന് ചൊവ്വാഴ്ചയും ഓഗസ്റ്റ് 30നുമാണ് സൂപ്പര്‍മൂണുകള്‍ പ്രത്യക്ഷമാവുക.ഭൂമിയുടെ ഏറ്റവും അടുത്ത് ചന്ദ്രന്‍ എത്തുമ്പോഴാണ് സൂപ്പര്‍മൂണ്‍ ഉണ്ടാവുന്നത്. സാധാരണ ചാന്ദ്ര ദര്‍ശനത്തേക്കാള്‍ ഏഴ് ശതമാനം വലിപ്പക്കൂടുതല്‍ ഈ ഘട്ടത്തില്‍ അനുഭവപ്പെടും. തെളിച്ചവും കൂടും.ദുബൈ ആസ്‌ട്രോണമി ഗ്രൂപ്പ് ഈ അവസരം ആഘോഷമാക്കുകയാണ്.സൂപ്പര്‍ മൂണ്‍ നിരീക്ഷിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നുണ്ട്.

മറ്റന്നാള്‍ ചൊവ്വാഴ്ച വൈകീട്ട് എഴുമുതല്‍ മുശിരിഫ് പാര്‍ക്കിലെ അല്‍ തുറായ ആസ്‌ട്രോണമി സെന്ററിലാണ് പരിപാടികള്‍ നടക്കുക. പൊതുജനങ്ങള്‍ക്ക് ചാന്ദ്രദര്‍ശനത്തോടൊപ്പം സംശയനിവാരണ അവസരവും ഉണ്ടായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഓഗസ്റ്റിലെ പൗര്‍ണ്ണമിയെ പരമ്പരാഗതമായി സ്റ്റര്‍ജിയന്‍ മൂണ്‍ എന്ന് വിളിക്കുന്നുണ്ട്. വടക്കേ അമേരിക്കയിലെ തടാകങ്ങളിലെ ഭീമന്‍ മത്സ്യമാണ് സ്റ്റര്‍ജിയന്‍. ഓഗസ്തിലെ പൗര്‍ണമിയിലാണ് ഇവ ഏറ്റവും കൂടുതല്‍ പിടിക്കപ്പെടാറുള്ളത്.

Leave a Comment