പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ പി.എ. രാമചന്ദ്രൻ അന്തരിച്ചു

പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ പി.എ. രാമചന്ദ്രൻ അന്തരിച്ചു

കോഴിക്കോട് : പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞനും എൻജിനിയറും ഗ്രന്ഥകാരനുമായ കോഴിക്കോട് പൊറ്റമ്മൽ ഉല്ലാസ് നഗർ കോളനി യിൽ താമസിക്കുന്ന പി.എ. രാമച ന്ദ്രൻ (82) അന്തരിച്ചു. തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയ്ക്കടുത്ത് കാട്ടൂർ വില്ലേജിൽ പണിക്കൻപറമ്പിൽ വീട്ടിൽ ജനിച്ച രാമചന്ദ്രൻ കേരള പി.ഡബ്ല്യു.ഡി. എൻജിനിയറായി 1976- ലാണ് കോഴിക്കോട്ടെത്തിയത്.

പി.എ. രാമചന്ദ്രൻ ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിക്കുമ്പോൾ പരിസ്ഥിതി വിഷയങ്ങളിലും ശാ സ്ത്രസാഹിത്യപരിഷത്തിന്റെ പ്രവർത്തനങ്ങളിലും സജീവ മായിരുന്നു. പൊലൂഷൻ കൺട്രോൾ ബോർഡ് റീജണൽ എൻജിനിയറായിരിക്കെ മാവൂർ മലിനീകരണ പ്രശ്നത്തിൽ മാവൂർ ഗ്വാളിയോർ റയോൺസ് മാനേജ്മെന്റിനെതിരേ നടപടിയെടുത്തിരുന്നു.

മാവൂർ മലിനീകരണത്തിനെതിരേ ജനകീയ പ്രക്ഷോഭം ഉയർന്നുവരാൻ ഇതുകാ രണമായി. ഹൈക്കോടതിയിൽ നിന്ന് മാവൂർ മലിനീകരണത്തി നെതിരേ വിധി സമ്പാദിക്കാനും രാമചന്ദ്രൻ്റെ ഇടപെടൽ കാര ണമായി.

മലിനീകരണ നിയന്ത്രണ ബോർഡ് (റീജണൽ എൻജിനി യർ), സി.ഡബ്ല്യു.ആർ.ഡി.എം. (രജിസ്ട്രാർ), ഗംഗാ ആക്ഷൻ പ്ലാൻ (സീനിയർ കൺസൾട്ടൻ്റ്), ദുബൈ മുനിസിപ്പാലിറ്റി (പരിസ രവിഭാഗം തലവൻ), ഒമാൻ പരി സ്ഥിതിമന്ത്രാലയം (സീനിയർ കൺട്രോളർ ഓഫ് പൊലൂഷൻ), ജർമൻ സർട്ടിഫിക്കേഷൻ സ്ഥാപ നമായ ടി.യു.വി. നോർഡ് (ലീഡ് ഓഡിറ്റർ) എന്നീ നിലകളിൽ പ്ര വർത്തിച്ചു.

ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ.) ഫെലോഷി പ്പ് ലഭിച്ചിട്ടുണ്ട്. മലയാളം, ഇംഗ്ലീഷ്, തമിഴ് എന്നീ ഭാഷകളിലാ യി പത്തിലധികം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.

കോഴിക്കോട് മെഡിക്കൽ കോളേജിലെ പ്രൊഫസറായി രുന്ന ഡോ. ലീനാദേവിയാണ് ഭാര്യ. മകൾ: ഡോ. അനുപമ കോത്തോരി. മരുമകൻ: ഡോ. കുണാൽ കോത്താരി. സഹോ ദരങ്ങൾ: ദമയന്തി ഗംഗാധരൻ, ഡോ. പി.എ. ജയപ്രകാശ്, പരേ തരായ വസുമതി കുമാരൻ വൈ ദ്യർ, രമണി ധർമപാലൻ. സം സ്കാരം ഇന്ന് വൈകിട്ട് നാലിന് തിരുവനന്തപുരം ശാന്തി കവാടത്തിൽ.

Metbeat News

Share this post

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment