കോഴിക്കോട് എൻഐടിയിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു

ലോക പരിസ്ഥിതി ദിനം വിപുലമായ പരിപാടികളോടെ കോഴിക്കോട് എൻഐടിയിൽ ആഘോഷിച്ചു. എന്‍.ഐ.ടി. ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ഡോ. സുധാകുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രൊഫ. ടി. ശോഭീന്ദ്രന്‍ മുഖ്യാതിഥിയായ പരിപാടിയില്‍ എന്‍.ഐ.ടി. റെജിസ്ട്രാര്‍ കമാന്‍ഡര്‍ ഡോ. ശ്യാമസുന്ദര, സിവില്‍ വിഭാഗം മേധാവി ഡോ. സന്തോഷ് ജി തമ്പി, അസോ. പ്രൊഫസര്‍ ഡോ ജോര്‍ജ് കെ വര്‍ഗീസ്, അസി. പ്രൊഫസര്‍മാരായ ഡോ അനന്തസിങ്, ഡോ. അശ്വതി ഇ.വി, ഡോ. ഭാസ്‌കര്‍ എസ്, സ്റ്റോണ്‍സൗപ്.ഇന്‍ നെറ്റ്വര്‍ക്ക് പാര്‍ട്ണര്‍ ഷിജി കെ ഗോപിനാഥ് എന്നിവര്‍ സംസാരിച്ചു.

ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിൽ നിന്നും മുക്തി നേടുക എന്നതാണ് ഈ വർഷത്തെ ലോക പരിസ്ഥിതി ദിനത്തിന്റെ പ്രമേയം.

Leave a Comment