ഇണപിരിയാത്ത കൂട്ടുകാരായ നിഴലും വെളിച്ചവും കേരളത്തിൽ ചില ദിവസങ്ങളിൽ കുറച്ചു സമയങ്ങളിൽ വേർപിരിയും. അങ്ങനെ നിഴൽ ഇല്ലാ ദിവസമെന്ന അപൂർവ്വ പ്രതിഭാസത്തിന് കേരളവും സാക്ഷ്യം വഹിക്കും.
സീറോ ഷാഡോ എന്ന അപൂർവ്വ പ്രതിഭാസം
ഉത്തരായനരേഖയ്ക്കും, ദക്ഷിണായന രേഖയ്ക്കും ഇടയിലുള്ള പ്രദേശങ്ങളിലാണ് നിഴലില്ലായ്മ അനുഭവപ്പെടുന്നത്.ഭൂമധ്യരേഖയുടെ ഇരുപത്തിമൂന്നര ഡിഗ്രി മുകളിലേക്കും താഴേക്കും ഉള്ള സ്ഥലങ്ങളിലാണ് സിറോ ഷാഡോ അനുഭവപ്പെടുന്നത്.സൂര്യനെ ചുറ്റുന്ന ഭൂമിക്ക് സ്വാഭാവികമായി ഉണ്ടാകുന്ന ചരിവാണിത്. പല പ്രദേശത്തും വ്യത്യസ്ത ദിവസങ്ങളിലും സമയങ്ങളിലും ആയിരിക്കും ഇത് അനുഭവപ്പെടുക. യഥാർത്ഥ പ്രതിഭാസം കണ്ണുചിമ്മുന്ന വേഗത്തിൽ അവസാനിക്കുമെങ്കിലും അതിന്റെ പ്രഭാവം ഒന്നര മിനിറ്റ് നീണ്ടുനിൽക്കും. സീറോ ഷാഡോയിൽ സൂര്യൻ തലയ്ക്കു നേരെ വരുന്നതിനാൽ ആണ് നിഴൽ ഇല്ലാത്തത്. നട്ടുച്ചയ്ക്ക് ഏതൊരു ലംബ വസ്തുവിനും നിഴൽ ഉണ്ടായിരിക്കുകയില്ല. വർഷത്തിൽ രണ്ടുതവണയാണ് ഇത് സംഭവിക്കുന്നത്.
ഏപ്രിൽ മാസത്തിലും ഓഗസ്റ്റിലും.ഒന്ന് ഉത്തരായനത്തിനും മറ്റൊന്ന് ദക്ഷിണായനത്തിലും. ഈ ദിവസത്തിൽ ചലിക്കാതെ നിൽക്കുന്ന മനുഷ്യനോ മറ്റു വസ്തുക്കൾക്കോ നിഴൽ ഉണ്ടായിരിക്കുകയില്ല.ഇന്ന് കേരളത്തിൽ കാസർകോട് ജില്ലയിൽ 12:34ന് നിഴലും വെളിച്ചവും പിണങ്ങി പിരിഞ്ഞ കുറച്ചു നിമിഷങ്ങൾ ഉണ്ടായി. ഇനി കുറച്ചു ദിവസങ്ങൾ കൂടെ കേരളത്തിൽ നിഴലില്ലാ ദിനങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ പറ്റും
ഏതൊക്കെ ദിവസങ്ങളിൽ കേരളത്തിൽ നിഴലില്ലാ ദിനങ്ങൾ ഉണ്ടാകും
ഓഗസ്റ്റ് 21ന് കണ്ണൂർ ജില്ലയിൽ 12 :32 നും, ഓഗസ്റ്റ് 22ന് 12: 31ന് വടകരയിലും, ഓഗസ്റ്റ് 23 12: 30ന് കോഴിക്കോടും, ഓഗസ്റ്റ് 24ന് 12 :28ന് മലപ്പുറത്തും, ഓഗസ്റ്റ് 25ന് 12: 25 പാലക്കാട്, ഓഗസ്റ്റ് 25 തൃശ്ശൂരിൽ 12 :27 നും ഇരിഞ്ഞാലക്കുട ഓഗസ്റ്റ് 26 12: 27 നും, കൊച്ചിയിൽ ഓഗസ്റ്റ് 27ന് 12: 26നും, മൂന്നാറിൽ 12: 23 നും ഓഗസ്റ്റ് 28 കോട്ടയത്ത് 12: 25 നും ആലപ്പുഴയിൽ 12: 26 നും, ഓഗസ്റ്റ് 29ന് പത്തനംതിട്ടയിൽ 12: 24 നും,ഓഗസ്റ്റ് 30ന് 12: 24 കൊല്ലത്തും, ഓഗസ്റ്റ് 31ന് 12: 22ന് തിരുവനന്തപുരത്തും നിഴലില്ലാ ദിനങ്ങൾ അനുഭവപ്പെടും.