അത്തനാളുകൾ കറുക്കില്ല; ഓണം വെളുക്കാനും സാധ്യത

മലനാടിന്റെ മണ്ണിൽ മഴക്കാലം പെയ്തു തോർന്നാൽ, കർക്കിടകമെന്ന പഞ്ഞ മാസത്തിന്റെ വറുതിക്ക് ശേഷം ചിങ്ങവെയിലിന്റെ പൂക്കാലമാണ് ഓണക്കാലം. ഇത്തവണ കർക്കിടകം മഴക്കു പകരം വെയിലിന്റേതായിരുന്നു.ചിങ്ങം പിറന്നപ്പോഴും വെയിലേറ്റ് പൊള്ളുകയായിരുന്നു. ബംഗാൾ ഉൾക്കടലിലെ ന്യൂനമദത്തെ തുടർന്ന് ചിങ്ങം രണ്ടിന് സംസ്ഥാന വ്യാപകമായി അൽപം മഴ ലഭിച്ചു. ചൂടിന് നേരിയ ആശ്വാസം. നാളെ (ഞായർ) ചിങ്ങം 4. അത്തം വന്നെത്തുകയാണ്. എന്താകും കാലാവസ്ഥ. അത്തം വെളുക്കുമോ, ഓണം കറുക്കുമോ… പഴമൊഴി പോലെയാണോ ഇത്തവണത്തെ ഓണക്കാലം. തുടർന്നു വായിക്കാം.

അത്ത നാളുകൾ കറുക്കില്ല, ഓണവും

അത്തം 1 (ഞായർ)
അത്തം തുടങ്ങുന്ന നാളെ കേരളത്തിൽ ഒറ്റപ്പെട്ട മഴയുണ്ടാകും. ബംഗാൾ ഉൾക്കടലിൽ കഴിഞ്ഞ ദിവസം രൂപപ്പെട്ട ന്യൂനമർദത്തിന്റെ ഭാഗമായി ഇന്നും ഇന്നലെയും മിക്കയിടത്തും മഴ ലഭിച്ചിരുന്നു. എന്നാൽ നാളെ ഇത്രത്തോളം മഴയുണ്ടാകില്ലെങ്കിലും കേരളം പൂർണമായും വെയിൽ ദിനമാകില്ല. കിഴക്കൻ മേഖലയിൽ അത്തപ്പൂക്കളം നനയ്ക്കാൻ മഴയുണ്ടാകും. പടിഞ്ഞാറൻ തീരത്തും ഇടനാട്ടിലും മഴ വിട്ടുനിൽക്കും.

അത്തം 2 (തിങ്കൾ)
ബംഗാൾ ഉൾക്കടലിൽ നിന്ന് കരകയറിയ ന്യൂനമർദം ഇപ്പോൾ വടക്കൻ ചത്തീസ്ഗഞഢിനു സമീപമാണുള്ളത്. ദുർബലായിട്ടുണ്ട്. അത്തം ഒന്നിനു തന്നെ ഇത് കൂടുതൽ ദുർബലമായി ആമേഖലയിൽ മാത്രം മഴ നൽകുന്ന വിധത്തിലേക്ക് മാറും. അത്തം രണ്ട് തിങ്കൾ കേരളത്തിൽ വെയിൽ ദിനങ്ങളാകും.

അത്തം 3 (ചൊവ്വ)
കേരളത്തിന്റെ കിഴക്കൻ അതിർത്തി മേഖലയിൽ ഇടിയോടെ മഴയുണ്ടാകും. ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലും മലപ്പുറം ജില്ലയുടെ കിഴക്കൻ മലയോരത്തും ഒറ്റപ്പെട്ട മഴ സാധ്യത. മറ്റു പ്രദേശങ്ങളിൽ മഴ സാധ്യത കുറവ്.

അത്തം 4 (ബുധൻ)
വടക്കൻ കേരളം മുതൽ മധ്യ കേരളം വരെ വരണ്ട കാലാവസ്ഥ. കിഴക്കൻ മേഖലയിൽ പ്രത്യേകിച്ച് വനമേഖലയിൽ ഒറ്റപ്പെട്ട മഴ പ്രതീക്ഷിക്കാം. തെക്കൻ ജില്ലയിൽ ആകാശത്ത് ഈർപ്പമുണ്ടാകും. എന്നാൽ ചാറ്റൽ മഴ ചിലയിടത്ത് പ്രതീക്ഷിക്കാം.

അത്തം 5 (വ്യാഴം)
എറണാകുളം, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ട ചാറ്റൽ മഴക്ക് സാധ്യത. മറ്റിടങ്ങളിൽ പ്രസന്നമായ കാലാവസ്ഥ.

അത്തം 6 (വെള്ളി)

കേരളത്തിൽ പൊതുവെ വരണ്ട കാലാവസ്ഥ.

അത്തം 7 (ശനി)

മലപ്പുറം ജില്ലയുടെ കിഴക്കൻ മലയോരത്ത് ഒറ്റപ്പെട്ട മഴക്ക് സാധ്യത. ഇടുക്കിയിലും നേരിയ തോതിൽ മഴ സാധ്യത. മറ്റിടങ്ങളിൽ പ്രസന്നമായ കാലാവസ്ഥ.

അത്തം 8 (ഞായർ)
കിഴക്കൻ അതിർത്തി മേഖലകളിൽ ഇടിയോടെ മഴക്ക് സാധ്യത. തെക്കൻ ജില്ലകളിൽ ചിലയിടങ്ങളിൽ ചാറ്റൽ മഴക്കും സാധ്യത. മറ്റിടങ്ങളിൽ പ്രസന്നമായ കാലാവസ്ഥ.

അത്തം 9 (ഒന്നാം ഓണം)

കിഴക്കൻ മലയോരത്ത് നേരിയ മഴ സാധ്യത. പൊതുവെ പ്രസന്നമായ കാലാവസ്ഥ.

അത്തം 10 (തിരുവോണം)

കിഴക്കൻ മലയോരത്ത് നേരിയ മഴ സാധ്യത. പൊതുവെ പ്രസന്നമായ കാലാവസ്ഥ.

NB: ഇന്നത്തെ അന്തരീക്ഷസ്ഥിതി പ്രവചനം പ്രകാരമുള്ള റിപ്പോർട്ടാണിത്. കാലാവസ്ഥാ പ്രവചനം ഏറ്റവും കൃത്യതയുണ്ടാകുക ഏറ്റവും പുതിയ പ്രവചന പ്രകാരമാണ്. അതിനാൽ സ്ഥിരമായി metbeatnews.com സന്ദർശിച്ച് പുതിയ അവലോകനങ്ങൾ വായിച്ച് മനസിലാക്കുക.

Share this post

Content editor at MetBeat Weather. She graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with four years of experience in print and online media.

Leave a Comment